Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്...

കോഴിക്കോട് ആറുവരിപ്പാത: ഇൻകൽ നിലപാട് പദ്ധതി വൈകിപ്പിക്കു​െന്നന്ന്​

text_fields
bookmark_border
കോഴിക്കോട്: കോഴിക്കോട് ആറുവരി ബൈപാസി​‍ൻെറ പ്രവൃത്തി വൈകുന്നത്​ ഇൻകെലി​‍ൻെറ നിലപാട്​ കാരണമാ​െണന്നും പദ്ധതി പ്രവർത്തനം ഉടൻ ആരംഭിക്കാത്തപക്ഷം ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും എം.കെ. രാഘവന്‍ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2018 ഏപ്രിലിൽ ടെൻഡർ പൂര്‍ത്തീകരിച്ച് ഹൈദരാബാദിലെ കെ.എം.സിക്ക് കരാര്‍ ലഭിച്ചെങ്കിലും ഫൈനാന്‍ഷ്യല്‍ ക്ലോഷര്‍ സമര്‍പ്പിക്കുന്നതില്‍ കമ്പനിയുടെ ഭാഗത്തുനിന്നും കാലതാമസമുണ്ടായി. സമയബന്ധിതമായി നടപടി പൂര്‍ത്തീകരിക്കുന്നതിൽ ദേശീയപാത അതോറിറ്റിയും കുറ്റകരമായ അലംഭാവം കാണിച്ചു. കെ.എം.സിയുടെ നിരുത്തരവാദ സമീപന​ത്തോട്​ അനുകൂല നിലപാട് സ്വീകരിച്ച്​ ദേശീയപാത അതോറിറ്റിയും ജനങ്ങളെ വഞ്ചിക്കുകയാണ്. പദ്ധതി പൂര്‍ത്തീകരിക്കണ്ടേ സമയം കഴിഞ്ഞാണ് കമ്പനി ഫിനാന്‍ഷ്യല്‍ ക്ലോഷര്‍ സമര്‍പ്പിച്ചത്​. എന്‍.എച്ച്.എ.ഐ ഇതംഗീകരിച്ചിട്ടില്ല. പദ്ധതി വൈകുന്നതിലെ പ്രധാന കാരണമിതാണ്​. കെ.എം.സി രൂപവത്​കരിച്ച കാലിക്കറ്റ് എക്സ്പ്രസ് വെയ്സ് പ്രൈവറ്റ്​ ലിമിറ്റഡി‍ൻെറ ഭാഗമായ സംസ്ഥാന സര്‍ക്കാറിന്​ ഓഹരി പങ്കാളിത്തമുള്ള ഇന്‍കെലി‍ൻെറ നിലപാടുകളും പദ്ധതി വൈകിപ്പിക്കുന്നുണ്ട്. നിർമാണ പ്രവൃത്തിക്ക്​ മുന്‍പരിചയമോ, സങ്കേതിക സൗകര്യങ്ങളോ ഇല്ലാത്ത ഇന്‍കല്‍ നിലവിൽ ഭരണപരമായ പ്രതിസന്ധിയിലാണ്. 2020 ഒക്ടോബര്‍ 13നു പദ്ധതിയുടെ തറക്കല്ലിടല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിർവഹിച്ചെങ്കിലും അതു കഴിഞ്ഞ് രണ്ടര മാസമായിട്ടും ഒരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതോടോപ്പം തറക്കല്ലിടല്‍ ചടങ്ങ് നടത്തിയ മറ്റുചിലപദ്ധതികളുടെ അനുബന്ധ പ്രവൃത്തികള്‍ ഇതിനകം തുടങ്ങി. പദ്ധതിക്കാവശ്യമായ സ്ഥലം ലഭ്യമായിട്ടുപോലും പ്രവൃത്തി വൈകുന്നത് വിരോധാഭാസമാണ്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ദേശീയപാത അതോറിറ്റി, ഇൻകെൽ, കെ.എം.സി ജനപ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചുകൂട്ടി പ്രശ്​നത്തിന്​ പരിഹാരമുണ്ടാക്കണ​െമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story