Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലബാർ ദേവസ്വം ബോർഡ്‌...

മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡൻറ്​ എം.ആർ. മുരളി ചുമതലയേറ്റു

text_fields
bookmark_border
കോഴിക്കോട്‌: മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡൻറ്​ എം.ആർ. മുരളിയും അംഗം കെ. മോഹനനും സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു. അഴകൊടി ദേവി മഹാക്ഷേത്രം ഹാളിൽ നടന്ന ചടങ്ങ്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. മലബാർ ദേവസ്വം ബോർഡിന്‌ ആസ്ഥാന മന്ദിരം യാഥാർഥ്യമാക്കുമെന്നും ക്ഷേത്രജീവനക്കാർ നടത്തിവരുന്ന സമരം ന്യായമാണെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരു​െട പ്രശ്​നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ബോർഡ്​ പ്രസിഡൻറ്​ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ. പ്രദീപ്‌കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. മേയർ ഡോ. ബീന ഫിലിപ് മുഖ്യാതിഥിയായിരുന്നു. ബോർഡ്‌ മുൻ പ്രസിഡൻറ്​ ഒ.കെ. വാസു, കൗൺസിലർമാരായ പി. ദിവാകരൻ, സി. രേഖ, മലബാർ ദേവസ്വം എംപ്ലോയീസ്‌ യൂനിയൻ (സി.ഐ.ടി.യു) പ്രസിഡൻറ്​ എ.കെ. പത്മനാഭൻ, മലബാർ ദേവസ്വം സ്‌റ്റാഫ്‌ യൂനിയൻ (ഐ.എൻ.ടി.യു.സി) സെക്രട്ടറി കെ. ജ്യോതി എന്നിവർ സംസാരിച്ചു. മലബാർ ദേവസ്വം ബോർഡി​‍ൻെറ ടേബ്​ൾ ടോപ് കലണ്ടർ എം.ആർ. മുരളി‌ക്ക്‌ നൽകി എ.കെ. പത്മനാഭൻ പ്രകാശനം ചെയ്‌തു. എം.ആർ. മുരളിയും കെ. മോഹനനും മറുപടി പറഞ്ഞു. കമീഷണർ കെ. മുരളി സ്വാഗതവും കൊട്ടറ വാസുദേവ്‌ നന്ദിയും പറഞ്ഞു. inner box... ക്ഷേത്രജീവനക്കാരുടെ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണും -എം.ആർ. മുരളി കോഴിക്കോട്​: ക്ഷേത്രജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ പ്രശ്​നങ്ങൾക്ക്​ ഉടൻ പരിഹാരം കാണുമെന്ന്​ മലബാർ ദേവസ്വം ബോർഡ്​ പ്രസിഡൻറായി ചുമതലയേറ്റശേഷം എം.ആർ. മുരളി പറഞ്ഞു. മലബാർ ദേവസ്വം ബോർഡ്​ നിയമം പരിഷ്കരിക്കാൻ ശ്രമംനടത്തും. ഇതുസംബന്ധിച്ച ബില്ല്​ സർക്കാറി​​‍ൻെറ പരിഗണനയിലുണ്ട്​. വളരെ പോസിറ്റിവായാണ്​ സർക്കാർ ഇതിനെ കാണുന്നത്​. ആ ബില്ല് ​വരുന്നതോ​െട ഏറക്കുറെ പ്രശ്​നങ്ങൾക്ക്​ പരിഹാരമാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story