Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടിയിൽ പുതിയ...

കൊയിലാണ്ടിയിൽ പുതിയ സബ് സ്​റ്റേഷന്​ ഭരണാനുമതി

text_fields
bookmark_border
കൊയിലാണ്ടി: നഗരവാസികളുടെ ദീർഘകാല ആവശ്യം യാഥാർഥ്യത്തോട് അടുക്കുന്നു. വൈദ്യുതി പ്രശ്നത്തിനു പരിഹാരം കാണാൻ സബ് സ്​റ്റേഷൻ വേണമെന്ന ആവശ്യത്തിന് ഒടുവിൽ ഭരണാനുമതിയായി. 11 കെ.വി സബ് സ്​റ്റേഷന്​ വൈദ്യുതി ബോർഡിൽനിന്ന് അന്തിമ ഭരണാനുമതിയായതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. സബ് സ്​റ്റേഷനു വേണ്ടിയുള്ള സ്​ഥലം ഏറ്റെടുക്കലിനടക്കം 20.60 കോടിയുടെ അന്തിമ ഭരണാനുമതിയാണ് ബോർഡിൽനിന്നു ലഭിച്ചത്. ഇതിൽ 7. 71 കോടി ഭൂമി ഏറ്റെടുക്കുന്നതിനും സിവിൽ കൺസ്ട്രക്​ഷൻ പ്രവൃത്തികൾക്കുമാണ്. 7.75 കോടി പുതിയ ലൈൻ വലിക്കുന്നതിനും ബാക്കി തുക സബ് സ്​റ്റേഷൻ നിർമാണത്തിനുമാണ് വിനിയോഗിക്കുക. ചുരുങ്ങിയത് 70 സൻെറ്​ ഭൂമിയാണ് സബ് സ്​റ്റേഷൻ നിർമിക്കാനായി വേണ്ടത്. ആവശ്യമായ ഭൂമി കൊല്ലത്ത് കണ്ടെത്തിയുണ്ട്. നഷ്​ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾക്കുകൂടി ബോർഡി​‍ൻെറ അനുമതി ലഭിക്കുന്നതോടെ ടെൻഡർ ചെയ്ത് നിർമാണപ്രവർത്തനം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story