Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനപ്രതിനിധികൾക്ക് ആദരം

ജനപ്രതിനിധികൾക്ക് ആദരം

text_fields
bookmark_border
കൂട്ടാലിട: കോട്ടൂർ നവജീവൻ ട്രസ്​റ്റി​‍ൻെറ നേതൃത്വത്തിൽ കോട്ടൂർ പഞ്ചായത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ്​ ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.എച്ച്. സുരേഷ്, വൈസ് പ്രസിഡൻറ്​ വിലാസിനി പൊയിലിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ. അരവിന്ദാക്ഷൻ, ടി.പി. ഉഷ, കെ. ഷൈൻ എന്നിവർ സംസാരിച്ചു. ധർമരാജൻ തൃക്കുറ്റിശ്ശേരി, ട്രസ്​റ്റ്​ സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ 19 അംഗങ്ങളെയും ബ്ലോക്ക് പ്രസിഡൻറ്​ ഉൾപ്പെടെ രണ്ട് അംഗങ്ങളെയുമാണ് ആദരിച്ചത്. ട്രസ്​റ്റ്​ അംഗങ്ങൾ ജനപ്രതിനിധികളെ ഷാൾ അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story