Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേബിളുകള്‍ മുറിഞ്ഞു:...

കേബിളുകള്‍ മുറിഞ്ഞു: ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ വെട്ടില്‍

text_fields
bookmark_border
വടകര: ദേശീയപാത വികസനത്തി‍ൻെറ ഭാഗമായി മരങ്ങള്‍ നീക്കുന്നതിനിടയില്‍ ബി.എസ്.എന്‍.എല്‍ കേബിളുകള്‍ മുറിഞ്ഞു. ഇതോടെ, പാലോളിപ്പാലം മൂരാട് ഭാഗത്തെ 400ലേറെ ബി.എസ്.എന്‍.എല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമായി. ഒരാഴ്ചയിലേറെയായി ഈ മേഖലയില്‍ ബി.എസ്.എന്‍.എല്‍ സേവനം നിലച്ചിട്ട്. ഓരോ ഭാഗം നന്നാക്കുമ്പോഴേക്കും ഇതിനോട് ചേര്‍ന്നുള്ള ഭാഗം കേടായതായി ക​െണ്ടത്തും. ഇതോടെ, അറ്റകുറ്റപ്പണി ബുദ്ധിമുട്ടിലായി. ഇവിടെ, റോഡിനുവേണ്ടി രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് മരങ്ങള്‍ മുറിച്ച് നീക്കിയത്. ഈ ഭാഗത്തെ മുഴുവന്‍ ലാൻഡ്​ ലൈന്‍ കണക്​ഷനും പ്രവര്‍ത്തിക്കാതെയായി. പ്രശ്നം എന്നു പരിഹരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ക്ക് ഉറപ്പു പറയാന്‍ കഴിയുന്നില്ല. ഓണ്‍ലൈന്‍ പഠനത്തി‍ൻെറ കാലമായതിനാല്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ദുരിതത്തിലായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story