Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:30 AM IST Updated On
date_range 6 Jan 2021 5:30 AM ISTമെഡി. പി.ജി വിദ്യാർഥികൾക്ക് നിർബന്ധിത സേവനം തടയാനാവില്ലെന്ന് ഡിവിഷൻ ബെഞ്ചും
text_fieldsbookmark_border
കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജിൽ പി.ജി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾ പ്രോസ്പെക്ടസ്, ബോണ്ട് എന്നിവയനുസരിച്ച് ഒരു വർഷത്തെ നിർബന്ധിത സേവനത്തിന് തയാറാകണമെന്ന സിംഗിൾ ബെഞ്ച് വിധി ൈഹകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഒരു വർഷത്തെ സേവനത്തിന് തയാറാകാത്തതിൻെറ പേരിൽ സർട്ടിഫിക്കറ്റുകൾ തടഞ്ഞുെവച്ചു എന്നാരോപിച്ച് കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളജിലെ ഒരു കൂട്ടം പി.ജി വിദ്യാർഥികൾ നൽകിയ ഹരജി തള്ളിയ 2020 നവംബറിലെ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്യുന്ന അപ്പീൽ ഹരജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. 2017 -18 അധ്യയന വർഷത്തിൽ പി.ജി കോഴ്സിന് ചേർന്ന ഹരജിക്കാർ ഒരു വർഷത്തെ നിർബന്ധിത സേവനത്തിന് സമ്മതമാണെന്ന് മാനേജ്മൻെറിന് ബോണ്ട് ഒപ്പിട്ടു നൽകിയിരുന്നു. സർക്കാർ േക്വാട്ടയിൽ പ്രവേശനം കിട്ടിയവർക്ക് പി.ജി പഠനത്തിന് സൗകര്യം നൽകുന്നതിന് പകരമായി പഠിച്ച സ്ഥാപനത്തിൽതന്നെ ഒരു വർഷം സേവനം അനുഷ്ഠിക്കണമെന്ന് ബോണ്ട് ഒപ്പു വെക്കണമെന്ന് പ്രോസ്പെക്ടസിലുണ്ട്. ഇതു സർക്കാർ മെഡിക്കൽ കോളജുകൾക്ക് മാത്രമാണ് ബാധകമെന്ന കാര്യം വിലയിരുത്താതെയാണ് സിംഗിൾ ബെഞ്ച് ഉത്തരെവന്നായിരുന്നു അപ്പീലിലെ വാദം. 2019 ഡിസംബർ മുതൽ സ്റ്റൈപ്പൻഡ് ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇവരുടെ സേവനം ആവശ്യമാണെന്നായിരുന്നു കോളജ് അധികൃതരുടെ നിലപാട്. സ്വാശ്രയ സ്ഥാപനമായാലും സർക്കാർ മേഖലയിലായാലും മനുഷ്യരെ സേവിക്കാനാണ് നിർബന്ധിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്നും നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, സിംഗിൾബെഞ്ചിൻെറ ഉത്തരവിൽ അപാകതയില്ലെന്ന് വ്യക്തമാക്കി. ബോണ്ട് നടപ്പാക്കാൻ നിർദേശിക്കുന്നതും സർട്ടിഫിക്കറ്റ് പിടിച്ചു വെക്കുന്നതും ഏതെങ്കിലും നഷ്ടം നികത്താനല്ല. തൊഴിൽപരമായ വളർച്ചയ്ക്കുള്ള പരിശീലനത്തിൻെറ ഭാഗമാണെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story