Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമര പോരാട്ടങ്ങൾക്ക്...

സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം -സോളിഡാരിറ്റി

text_fields
bookmark_border
കോഴിക്കോട്: കേന്ദ്ര സർക്കാറി​‍ൻെറ പുതിയ കാർഷിക നയത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുന്ന കർഷകർക്കും പൗരത്വ സമര പ്രക്ഷോഭങ്ങൾക്കും ദളിത് ന്യൂനപക്ഷ സമര പോരാട്ടങ്ങൾക്കും സോളിഡാരിറ്റി ജില്ല സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷകരുയർത്തുന്ന ശക്തമായ ജനാധിപത്യസമരങ്ങളെ അവഗണിക്കുന്ന കേന്ദ്ര സർക്കാറിന് അവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്നും അന്തിമവിജയം ജനങ്ങൾക്കായിരിക്കുമെന്നും സെക്ര​േട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ്​ ഒ.കെ. ഫാരിസ്, ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇബ്നു ഹംസ, സാബിർ തങ്ങൾ, ഷാഹുൽ ഹമീദ് കക്കോടി, റഈസ് വട്ടോളി, നൂഹ് ചേളന്നൂർ, ശമീർ ബാബു കൊടുവള്ളി, സജീർ എടച്ചേരി, സഫീർ ചെറുവാടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story