Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഗ്ഭടാനന്ദ പാര്‍ക്ക്...

വാഗ്ഭടാനന്ദ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

text_fields
bookmark_border
tue kzvtk03 വാഗ്ഭടാനന്ദ പാര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു tue kzvtk04 വാഗ്ഭടാനന്ദ പാര്‍ക്ക് ഉദ്ഘാടന വേദിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എത്തുന്നു ടൂറിസം മേഖലയുടെ വികസനത്തിനായി 600 കോടിയുടെ പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് മന്ത്രി വടകര: നവോത്ഥാന നായകന്‍ വാഗ്ഭടാനന്ദ‍​ൻെറ സ്മരണക്കായി ടൂറിസം വകുപ്പ് നാദാപുരം റോഡില്‍ നിർമിച്ച വാഗ്ഭടാനന്ദ പാര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. മലബാറിലെ ടൂറിസം മേഖലയുടെ വികസനത്തിനായി 600 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. വാഗ്ഭടാനന്ദ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 50 വര്‍ഷമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികളുമായി ചര്‍ച്ച നടത്തിയശേഷം ടൂറിസം വികസന സാധ്യത മനസ്സിലാക്കി സര്‍ക്കാര്‍ വിനോദ സഞ്ചാര നയം രൂപവത്​കരിക്കുകയാണ് ചെയ്തത്. ലോകത്തുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള തരത്തിലാണ് മലബാര്‍ റിവിഷന്‍ ടൂറിസം പദ്ധതി ആവിഷ്​കരിച്ചിരിക്കുന്നത്. മലബാറി​ൻെറ പ്രകൃതിസൗന്ദര്യവും തനത് കലകളും ഭക്ഷണവും എല്ലാം ലോകശ്രദ്ധയിൽ എത്തിക്കുകയാണ് ലക്ഷ്യം. മുമ്പ് തിരുവനന്തപുരം മുതല്‍ കൊച്ചി വരെയായിരുന്നു വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങള്‍. നിലവില്‍ വിനോദ സഞ്ചാരികള്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സി.കെ. നാണു എം.എല്‍.എ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ഗിരിജ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. ശ്രീജിത്ത്, ജില്ല പഞ്ചായത്ത് അംഗം എന്‍.എം. വിമല, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല ദിനേശന്‍, വാര്‍ഡ് അംഗം ബിന്ദു വള്ളില്‍, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, ഡി.ടി.പി.സി സെക്രട്ടറി സി.പി. ബീന, യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി, കെ.ടി.ഡി.സി മേഖല ജോയൻറ്​ ഡയറക്ടര്‍ സി.എന്‍. അനിതകുമാരി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story