Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകന്നട മേഖലയിൽ തൂക്കു...

കന്നട മേഖലയിൽ തൂക്കു പഞ്ചായത്തുകൾ

text_fields
bookmark_border
കന്നട മേഖലയിൽ തൂക്കു പഞ്ചായത്തുകൾ
cancel
കാസർകോട്​: തൂക്കുഭരണത്തിന്​ സാധ്യത നൽകുന്ന പഞ്ചായത്തുകൾ ഏറെയും കന്നട മേഖലയിൽ. കാസർകോട്​ ജില്ലയിൽ 11 ഗ്രാമ പഞ്ചായത്തുകളിലും ഒരു ബ്ലോക്കു പഞ്ചായത്തിലും ആർക്കും വ്യക്​തമായ മേൽക്കൈ ലഭിച്ചില്ല. ഇവയിൽ ഒരു ഗ്രാമ പഞ്ചായത്ത്​ ഒഴികെ എല്ലാം ഭാഷാ ന്യൂനപക്ഷ മേഖലയിലാണ്​.
15 ഡിവിഷനുകളുള്ള മഞ്ചേശ്വരം ബ്ലോക്ക്​ പഞ്ചായത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ആറുവീതം സീറ്റുകളാണ്​. രണ്ട്​ സീറ്റ്​ എൽ.ഡി.എഫിന്​. അവർ ആരെയും തുണച്ചില്ലെങ്കിൽ എസ്​.ഡി.പി.​െഎയെ ആശ്രയിക്കേണ്ട അവസ്​ഥയാണുള്ളത്​. 21 വാർഡുകളുള്ള മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫി​ൻെറ ശക്​തിക്ക്​ ക്ഷയം.
ഇവിടെ യു.ഡി.എഫും ബി.ജെ.പിയും ആറുവീതം സീറ്റ്​ നേടി. ഏഴു സ്വതന്ത്രരുണ്ട്​. ഇതിൽ മൂന്നുപേർ എസ്​.ഡി.പി.​െഎക്കാരാണെന്ന്​ അവർ അവകാശപ്പെടുന്നു. എൽ.ഡി.എഫിന്​ ഒരു സീറ്റുണ്ട്​. കുമ്പള പഞ്ചായത്തിലും പ്രസിഡൻറ്​ പദം ലഭിക്കാൻ ലീഗിന്​ ആരെയെങ്കിലും ആശ്രയിക്കേണ്ടിവരും. 23 സീറ്റുകളുള്ള കുമ്പളയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഒമ്പതുവീതമാണ്​ സീറ്റുകൾ.
ഒരു എൽ.ഡി.എഫും എസ്​.ഡി.പി.​െഎയുടേതുൾ​െപ്പടെ നാലു സ്വതന്ത്രരും നിർണായകമായി. മീഞ്ചയിൽ എൽ.ഡി.എഫിന്​ നാലും ബി.ജെ.പിക്ക്​ ആറും യു.ഡി.എഫിന്​ മൂന്നും സീറ്റുകളുണ്ട്​. ഒരു സ്വതന്ത്രനുമുണ്ട്​. ആർക്കും മേൽക്കൈ ലഭിച്ചില്ല. പൈവളിഗെയിൽ ബി.ജെ.പിക്ക്​ എട്ടു സീറ്റും യു.ഡി.എഫിന്​ മൂന്നും എൽ.ഡി.എഫിനു ഏഴും സീറ്റുകളാണുള്ളത്​.
ഒരു സ്വതന്ത്രന​ുമുണ്ട്​. ബദിയടുക്കയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും എട്ടുവീതം സീറ്റുകൾ. എൽ.ഡി.എഫിനു രണ്ട്​ സീറ്റ്​. എൻമകജെയിൽ എട്ട്​ സീറ്റുകൾ യു.ഡി.എഫിനും അഞ്ച്​ ബി.ജെ.പിക്കും നാലു എൽ.ഡി.എഫിനും ലഭിച്ചു. ഒന്ന്​ സ്വതന്ത്രനാണ്​. ബദിയടുക്കയും എൻമകജെയും യു.ഡി.എഫ്​ ഭരിച്ച പഞ്ചായത്തുകളാണ്​. ബി.ജെ.പിക്കും യു.ഡി.എഫിനും ആറുവീതം സീറ്റുകളാണ്​ കുമ്പഡാജെയിൽ.
ഒരു എൽ.ഡി.എഫ്. വോർക്കാടിയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും അഞ്ചുവീതം സീറ്റുകൾ. എൽ.ഡി.എഫിനു നാല്​. രണ്ട്​ സ്വതന്ത്രരുണ്ട്​. കന്നട മേഖലയിൽ പെടാത്ത അജാനൂരിൽ എൽ.ഡി.എഫ്​ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ഒറ്റക്ക്​ ഭരിക്കാനുള്ള സീറ്റുകളില്ല. യു.ഡി.എഫിനു ഒമ്പതും ബി.ജെ.പിക്ക്​ നാലും സീറ്റുകളുണ്ട്​. കാറടുക്കയിൽ എൽ.ഡി.എഫിനു നാലുസീറ്റും യു.ഡി.എഫിനു മൂന്നുസീറ്റും എൻ.ഡി.എക്ക്​ ആറുസീറ്റുമുണ്ട്​. ഒരു സ്വതന്ത്രൻ.
ജില്ലയിൽ ആർക്കും വ്യക്​തമായ മേൽക്കൈ ലഭിക്കാത്ത 11 പഞ്ചായത്തുകളിൽ എട്ട്​ എണ്ണം കാലാവധി അവസാനിക്കു​േമ്പാൾ യു.ഡി.എഫ്​ ഭരണം നിലനിന്നവയായിരുന്നു. എൽ.ഡി.എഫ്​ ഭരിച്ച മൂന്ന്​ പഞ്ചായത്തുകളിലും ഇപ്പോൾ അവർക്ക്​ വ്യക്​തമായ മേൽക്കൈ ലഭിച്ചില്ല. ഇതിൽ രണ്ടെണ്ണം കന്നട മേഖലയിലാണ്​. രവീന്ദ്രൻ രാവണേശ്വരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#panchayat election 2020#kannada#udf
Next Story