Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസനത്തി​െൻറ തേര്​...

വികസനത്തി​െൻറ തേര്​ നയിച്ച്​ സൂപ്പി നരിക്കാട്ടേരി

text_fields
bookmark_border
വികസനത്തി​ൻെറ തേര്​ നയിച്ച്​ സൂപ്പി നരിക്കാട്ടേരി ഓർമക്കൊടികൾ പാറു​േമ്പാൾ നാദാപുരം: ജയിച്ച് കയറിയ ഇടത്തെല്ലാം ഒരു സൂപ്പി ടച്ച് ഉണ്ടായിരിക്കും, അതാണ് സൂപ്പി നരിക്കാട്ടേരിയെ വ്യത്യസ്​തനാക്കുന്നത്. അങ്കം പലത് കഴിഞ്ഞ് സൂപ്പി നരിക്കാട്ടേരി ഇത്തവണ മത്സരത്തിനില്ല. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​, കുന്നുമ്മൽ ​േബ്ലാക്ക്​ പ്രസിഡൻറ്​ പദവികളിലിരുന്ന് വികസനത്തി​ൻെറ തേരോട്ടമാണ് ലീഗി​ൻെറ അമരക്കാരൻ തീർത്തത്. 1978ൽ കല്ലാച്ചി ഗവ. ഹൈസ്കൂൾ പാർലമൻെറ് തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ കോഴിക്കോട് നോർത്ത് എം.എൽ.എ എ. പ്രദീപ് കുമാറിനെതിരെ മത്സരിച്ച് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടാണ്​ സൂപ്പി ആദ്യ അങ്കം കുറിച്ചത്. പഞ്ചായത്തീരാജ് നിയമം നടപ്പാക്കിയശേഷം ആദ്യം നടന്ന 1995ലെ തെരഞ്ഞെടുപ്പിൽ നാദാപുരം ഡിവിഷനിൽനിന്ന് ജയിച്ച് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി. കേരളത്തിൽ തന്നെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എന്ന പെരുമ നേടി. ആ കാലത്താണ് കുറ്റ്യാടി സി.എച്ച്​.സിയും നാദാപുരം ഗവ. ആശുപത്രിയും വികസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചത്‌. സൂപ്പിക്ക് ശേഷം കുന്നുമ്മൽ ബ്ലോക്കിൽനിന്ന് നാദാപുരം വെട്ടിമാറ്റിയതോടെ യു.ഡി.എഫിന് കുന്നുമ്മൽ നഷ്​ടമായി. 2000, 2005, 2010 വർഷങ്ങളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെയും മെംബർമാരുടെയും സംഘടനയായ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷ​ൻെറ സംസ്ഥാന സെക്രട്ടറിയായും ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷ​ൻെറ സെക്രട്ടറിയും ക്രൂസി​ൻെറ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് കേരള ലോക്കൽ ബോഡീസ് ലീഗി​ൻെറ സംസ്ഥാന പ്രസിഡൻറും പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സൻെറർ കൺവീനറും മലബാർ ഫൗണ്ടേഷൻ ചെയർമാനുമാണ്. മൂന്നുതവണ ദേശീയ അവാർഡും ഒമ്പതുതവണ സംസ്ഥാന അവാർഡുകളും കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച പഞ്ചായത്താക്കി നാദാപുരത്തെ മാറ്റാൻ കഴിഞ്ഞതി​ൻെറ ചാരിതാർഥ്യത്തിലാണ് സൂപ്പി നരിക്കാട്ടേരി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story