Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:30 AM IST Updated On
date_range 4 Nov 2020 5:30 AM ISTകൊടിതോരണങ്ങളിൽ നിറഞ്ഞ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്
text_fieldsbookmark_border
കോഴിക്കോട്: യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പ് കാലത്തെ കോളജ് കാമ്പസ് പോലെ പലനിറങ്ങളിൽ അണിഞ്ഞൊരുങ്ങി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്. തൊഴിലാളി യൂനിയനുകളുടെ അംഗീകാരം നിശ്ചയിക്കാനുള്ള ഹിത പരിശോധനയുടെ മുന്നോടിയായാണ് സ്റ്റാൻഡ് നിറയെ വിവിധ യൂനിയനുകളുടെ പതാകകളും തോരണങ്ങളുമുയർന്നത്. മൊത്തം 18 യൂനിയനുകളാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. വാഗ്ദാനങ്ങളും അവകാശവാദങ്ങളുമായി പരമാവധി വോട്ട് നേടി അംഗീകാരം നേടിയെടുക്കുകയാണ് യൂനിയനുകളുടെ ലക്ഷ്യം. 2016 േമയ് 23നായിരുന്നു കെ.എസ്.ആർ.ടി.സിയിൽ ഇതിന് മുമ്പ് ഹിതപരിശോധന. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു), ഐ.എൻ.ടി.യു.സി, ഡ്രൈവേഴ്സ് യൂനിയൻ എന്നിവർ ചേർന്ന ടി.ഡി.എഫ് മുന്നണി എന്നിവർക്കായിരുന്നു അംഗീകാരം ലഭിച്ചത്. 15 ശതമാനത്തിൽ അധികം വോട്ട് കിട്ടിയാലാണ് അംഗീകാരമാവുക. കെ.എസ്.ആർ.ടി.സിയുടെ ഒൗേദ്യാഗിക ചർച്ചകൾക്കും മറ്റും അംഗീകാരമുള്ള യൂനിയന് മാത്രമേ ക്ഷണം ലഭിക്കാറുള്ളൂ. ഇതുവഴി പ്രധാന തീരുമാനങ്ങളും മറ്റും നിശ്ചയിക്കുന്നത് അംഗീകാരമുള്ള യൂനിയനുകളുടെ നേതൃത്വത്തിലാവുമെന്നതാണ് മത്സരം കടുക്കാൻ കാരണം. നിലവിലുള്ള ഹിതപരിശോധനയുടെ കാലാവധി 2019 േമയിൽ പൂർത്തിയായി. ആറ് മാസം കാലാവധി നീട്ടി നൽകാവുന്നതനുസരിച്ച് 2019 നവംബറിൽ കാലാവധി കഴിഞ്ഞു. റഫറണ്ടം നീണ്ടു പോകുന്നതിനെതിരെ ടി.ഡി.എഫ് മുന്നണി കോടതിയെ സമീപിച്ചിരുന്നു. എറണാകുളം അസി. ലേബർ ഓഫീസറുകെ നേതൃത്വത്തിലാണ് ഹിതപരിശോധന. റഫറണ്ടം ഓഫീസർ കഴിഞ്ഞ മാസം വിളിച്ചുചേർത്ത യോഗ പ്രകാരം ഈ കൊല്ലം നവംബർ 30 നകം ഹിതപരിശോധന നടത്താൻ തീരുമാനിച്ചു. ഇതിൻെറയടിസ്ഥാനത്തിലാണ് ഇേപ്പാൾ പ്രചാരണങ്ങൾ തകർക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ 2016ൽ 40,000 ത്തോളം ജീവനക്കാർ ഉണ്ടായിരുന്നത് 28,000 മാത്രമായി ചുരുങ്ങിയതായാണ് കണക്ക്. രാഷ്ട്രീയമോ ജോലിയുടെ കാറ്റഗറിയോ നോക്കതെ രൂപവത്കരിച്ച ഫോറം ഫോർ ജസ്റ്റിസ് (എഫ്.എഫ്.ജെ) നേതൃത്വം നൽകുന്ന സ്വതന്ത്ര മുന്നണിയായ ഇൻറിപൻെറ് ട്രാൻസ്പോർട് എംപ്ലോയിസ് ഫെഡറേഷഡൻ (ഐ.ടി.ഇ.എഫ്) മത്സര രംഗത്തുണ്ട് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയിൽ ഹിതപരിശോധന സുഗമമായി നടത്താനാവുമോയെന്ന കാര്യവും ചർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story