Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:30 AM IST Updated On
date_range 4 Nov 2020 5:30 AM ISTമുഖ്യമന്ത്രി, ഞങ്ങളുടെ കണ്ണീര് കാണണം ^റൈഹാനത്ത് കാപ്പൻ
text_fieldsbookmark_border
മുഖ്യമന്ത്രി, ഞങ്ങളുടെ കണ്ണീര് കാണണം -റൈഹാനത്ത് കാപ്പൻ മലപ്പുറം: നിരപരാധിയായ ഒരു മലയാളി ഒരുമാസമായി ഉത്തർപ്രദേശിലെ ജയിലിലാണെന്നും പ്രായമായ മാതാവിൻെറയും തൻെറയും മൂന്ന് കുഞ്ഞുങ്ങളുടെയും കണ്ണീര് കേരള മുഖ്യമന്ത്രി കാണണമെന്നും യു.പിയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻെറ ഭാര്യ. പരമോന്നത നീതിപീഠത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്. സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വേദനയുണ്ടാക്കുന്നു. നിത്യജീവിതത്തിന് പോലും നിർവാഹമില്ലാതെ കുടുംബം പ്രയാസപ്പെടുകയാണെന്നും റൈഹാനത്ത് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റൈഹാനത്ത് ഫേസ്ബുക്കിൽ എഴുതുന്നു- ''എൻെറ ഇക്ക ജയിലഴികൾക്കുള്ളിലായിട്ട് ഒരു മാസമാകാറായി. നിരാശയും സങ്കടവും എന്നെ തളർത്തുന്നു. സുപ്രീംകോടതിയിൽ ഉറ്റുനോക്കിയിരിക്കുകയാണ് എൻെറ മിഴികളും മനസ്സും. എൻെറ ഇക്കയുടെ അവസ്ഥ എന്താണ്, ഏതൊരാവസ്ഥയിലൂടെ ആണ് അദ്ദേഹം കടന്നുപോവുന്നത്, ഒന്നും അറിയില്ല. ചുറ്റും ഇരുട്ട് മാത്രം''. ഒക്ടോബർ നാലിന് അർധരാത്രിയാണ് സിദ്ദീഖ് അവസാനം വീട്ടിലേക്ക് വിളിച്ചതെന്നും പിറ്റേന്ന് വിളിക്കാതെയായപ്പോൾ പ്രമേഹരോഗിയായ ഭർത്താവിന് വല്ല അപകടവും സംഭവിച്ചിട്ടുണ്ടാവുമെന്ന ഭയമായിരുന്നെന്നും റൈഹാനത്ത് പറഞ്ഞു. ഹാഥറസ് പെൺകുട്ടിയുടെ ദുരന്തവിവരമറിഞ്ഞ് വാർത്തയെടുക്കാൻ പോവുമ്പോഴാണ് അറസ്റ്റ് ചെയ്തത്. ദയനീയ സ്ഥിതിയിലാണ് സിദ്ദീഖ് കഴിയുന്നതെന്നതാണ് അഭിഭാഷകൻ നൽകുന്ന വിവരം. കേരള പത്രപ്രവർത്തക യൂനിയൻ കേസുമായി മുന്നോട്ടുപോവുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാവരും കൂടെ നിൽക്കണമെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു. mpgrs2 raihanath kappan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story