Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരത്തിൽ പുതിയ...

നഗരത്തിൽ പുതിയ പകൽവീടുയർന്നു

text_fields
bookmark_border
കോഴിക്കോട്​: എരഞ്ഞിപ്പാലത്ത് ആരു​ം നോക്കാതെ കിടന്ന സ്​ഥലത്ത്​ പുതിയ പകൽ വീട്​ തുറന്നു. 30 ലക്ഷം ചെലവിൽ പ്രായമായവര്‍ക്കുള്ള പകല്‍ വീടാണ്​ ശാസ്ത്രി നഗറിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തത്​. മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കുന്ന ഹൗസ് ഫെഡ് ഓഫിസ് സമുച്ചയത്തിന് സമീപത്ത്​ കഴിഞ്ഞ ദിവസം ഉദ്​ഘാടനം ചെയ്​ത ഉദ്യാനത്തിന്​ സമീപമാണ്​ പകല്‍ വീട്​​. അശരണരായ വയോധികർ നഗരത്തിൽ ഏറെയുണ്ടെന്ന്​ കണ്ടതിനാലാണ്​ പകല്‍ വീട് ഉള്‍പ്പെടെയുള്ളവ ഒരുക്കാൻ നിശ്ചയിച്ചത്​​. മാനസികോല്ലാസത്തിനുള്ള സൗകര്യം, പരിചരണം, ഇരിപ്പിട സൗകര്യം എന്നിവയുണ്ട്​. പത്രങ്ങള്‍, ടി.വി തുടങ്ങിയവയുമുണ്ടാവും. രണ്ട് നിലകളിലായി നാല് മുറികളുണ്ട്. ലഘുഭക്ഷണമുണ്ടാക്കാനുള്ള സംവിധാനമുണ്ട്. ലൈബ്രറി, ടെലിവിഷൻ, കാരംസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. കെയർടേക്കറെയും നിയമിക്കും. രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയാണ്​ പ്രവർത്തന സമയം. കോവിഡിന് ശേഷമേ പകൽ വീട്ടിൽ പ്രവേശനമുണ്ടാവുള്ളൂ. കാലിക്കറ്റ് െഡവലപ്‌മൻെറ്​ സൊസൈറ്റി നിര്‍ത്തലാക്കിയതോടെ നഗരസഭക്ക് ലഭിച്ച സ്ഥലങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. കൗൺസിലർ ടി.സി.ബിജുരാജ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർ​േപഴ്​സൻ ടി.വി.ലളിതപ്രഭ, കെ.ദീപേഷ്, മുഹമ്മദ് ആഷിക് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story