Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാമൂഹിക നീതി വകുപ്പിലെ...

സാമൂഹിക നീതി വകുപ്പിലെ നിയമന വ്യവസ്​ഥ മാറ്റണമെന്ന ആവശ്യം ശക്തം

text_fields
bookmark_border
കോഴിക്കോട്​: വകുപ്പ്​ വിഭജിച്ചിട്ടും സ്​ഥാനക്കയറ്റത്തിൽ മാറ്റമില്ലാത്തതിനാൽ സാമൂഹികനീതി വകുപ്പിലെ നിയമന വ്യവസ്​ഥകൾ മാറ്റണമെന്ന ആവശ്യം ശക്തം. നേരിട്ടുള്ള ഒരു നിയമനം നടക്കു​േമ്പാൾ സ്​ഥാനക്കയറ്റം വഴി രണ്ടു നിയമനം എന്ന വ്യവസ്​ഥയാണ്​ വകുപ്പിൽ വർഷങ്ങളായി നടന്നുവരുന്നത്​. സാമൂഹിക നീതി വകുപ്പ്​ വിഭജിച്ച്​ വനിത ശിശുക്ഷേമ വകുപ്പ്​ രൂപവത്​കരിച്ചതോടെ സ്​ഥാനക്കയറ്റത്തിന്​ അർഹരായവരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്​. എന്നിട്ടും നിയമന അനുപാതത്തിൽ മാറ്റമുണ്ടാക്കിയില്ലെന്നാണ്​ ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്​. സാമൂഹിക നീതി വകുപ്പിലെ പ്ര​ബേഷൻ ഒാഫിസർ ഗ്രേഡ്​ രണ്ടിൽ സംസ്​ഥാനത്ത്​ ആകെ 23 തസ്​തികകളാണുള്ളത്​. നിലവിലെ മാനദണ്ഡങ്ങളനുസരിച്ച്​ 15 പേരെ ഫീഡർ കാറ്റഗറികളിൽനിന്നും സ്​ഥാനക്കയറ്റത്തിലൂടെ നിയമിക്കു​േമ്പാൾ എട്ടുപേർക്കാണ്​ പി.എസ്​.സി വഴി നിയമനം ലഭിക്കുക. പി.എസ്​.സി വഴിയുള്ള നിയമനത്തിനായി ആയിരക്കണക്കിന്​ ഉദ്യോഗാർഥികൾ കാത്തിരിക്കു​േമ്പാഴാണ്​ ഇൗ ദുർഗതി. 15 പ്രമോഷൻ നിയമനങ്ങൾക്ക്​ പരിഗണിക്കാൻ സാമൂഹിക നീതി വകുപ്പിൽ ഫീഡർ കാറ്റഗറികളിൽ ആകെയുള്ളത്​ 18 പേർ മാത്രമാണെന്നാണ്​ ആക്ഷേപം. വകുപ്പിലെ 15 ഹെഡ് ക്ലർക്ക്/ഹെഡ് അക്കൗണ്ടൻറുമാർക്കും മൂന്ന്​ ക്ഷേമ സ്ഥാപന സൂപ്രണ്ട്‌ ഗ്രേഡ് മൂന്ന്​ കാറ്റഗറിക്കാർക്കും കൂടി സ്​ഥാനക്കയറ്റ തസ്തികകൾ 40 എണ്ണമാണ്. സംസ്​ഥാനത്ത്​ ഒരു വകുപ്പിലും ഇത്തരത്തിലൊരു പ്രമോഷൻ സാധ്യത ഉണ്ടാകില്ലെന്നാണ്​ ഉദ്യോഗാർഥികൾ പറയുന്നത്​. അവിടെയാണ് നേരിട്ടുള്ള നിയമനം നടക്കുന്ന പ്രബേഷൻ ഓഫിസർ ഗ്രേഡ്-2ലേക്കുള്ള 15 തസ്തികകൾ തങ്ങൾക്കുതന്നെ വേണമെന്നാണ്​ സർവിസിലുള്ളവർ ആവശ്യപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story