Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:30 AM IST Updated On
date_range 4 Nov 2020 5:30 AM ISTകോവിഡ് ഭീതി മറന്ന് ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെത്തി
text_fieldsbookmark_border
ഭോപാൽ: കോവിഡ് ഭീതിക്കിടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ 54 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. മധ്യപ്രദേശിൽ 28, ഗുജറാത്തിൽ എട്ട്, ഹരിയാനയിൽ, യു.പിയിൽ ഏഴ്, ഒഡിഷയിലും നാഗലാൻറിലും രണ്ട്, ഛത്തിസ്ഗഢ്, തെലങ്കാന, കർണാടക, ഝാർഖണ്ഡ് ഒന്നു വീതം സീറ്റുകളിലാണ് വോട്ടിങ് നടന്നത്. മാസ്ക് ധരിച്ചെന്ന് ഉറപ്പാക്കി, താപപരിശോധന നടത്തി, സാമൂഹിക അകലം പാലിച്ചാണ് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയത്. പോളിങ് ഉദ്യോഗസ്ഥർ പി.പി.ഇ കിറ്റുകൾ ധരിച്ചാണ് വോട്ടിങ്ങിന് മേൽനോട്ടം വഹിച്ചത്. വോട്ടെടുപ്പിൻെറ അവസാന മണിക്കൂർ കോവിഡ് ബാധിതരായ ആളുകൾക്കായി മാറ്റിവെച്ചിരുന്നു. സംസ്ഥാന ഭരണത്തിൻെറ ഗതിനിർണയിക്കാൻ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് കഴിയുന്ന മധ്യപ്രദേശിൽ വൈകീട്ട് ആറു വരെ 66.28 ശതമാനം പേരാണ് വോട്ടു ചെയ്തത്. മൊറേന മണ്ഡലത്തിൽ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകരുടെ സംഘർഷത്തിൽ വെടിവെപ്പുണ്ടായി. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചു. എന്നാൽ, പരാജയം മണത്തതിനെ തുടർന്നാണ് ടെക്നോളജി യുഗത്തിലും കോൺഗ്രസ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പറഞ്ഞു. ഗുജറാത്തിലെ കർജാനിൽ വോട്ടിനായി ബി.ജെ.പി സ്ഥാനാർഥി പണംവിതരണം ചെയ്തെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് റിട്ടേണിങ് ഓഫിസർ അറിയിച്ചു. കള്ളവോട്ട് നടക്കുന്നതിനാൽ ബുർഖ ഒഴിവാക്കിച്ച് വോട്ടിങ് നടത്തണമെന്ന് യു.പിയിലെ നൗഗാവ് സാദത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സംഗീത ചൗഹാൻ ആവശ്യപ്പെട്ടു. ഗുജറാത്തിൽ വൈകീട്ട് നാലു വരെ 50 ശതമാനവും ഹരിയാനയിൽ 46 ശതമാനവുമാണ് പോളിങ്. ഉച്ചക്ക് ഒരു മണി വരെ യു.പിയിൽ 30 ശതമാനംപേരും നാഗാലാൻഡിൽ 67.92 പേരും വോട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story