Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടലിൽ ഒഴുക്കിൽപെട്ട്​...

കടലിൽ ഒഴുക്കിൽപെട്ട്​ മരിച്ചു

text_fields
bookmark_border
കടലിൽ ഒഴുക്കിൽപെട്ട്​​ ഗൃഹനാഥൻ മരിച്ചു മുഴപ്പിലങ്ങാട്: കടലിൽ കല്ലുമ്മക്കായ പറിക്കാൻ പോയപ്പോൾ ഒഴുക്കിൽപെട്ട്​ ഗൃഹനാഥൻ മരിച്ചു. ജവാൻ റോഡിൽ അവിട്ടം വീട്ടിൽ കാവിൽ പ്രകാശനാണ്​ (58) ​ മരിച്ചത്​. ഒഴുക്കിൽപെട്ട പ്രകാശനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സി.പി.എം മഠം ബ്രാഞ്ച് സെക്രട്ടറി, മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്​കൂൾ പി.ടി.എ പ്രസിഡൻറ്​, യങ് ഫൈറ്റേഴ്​സ് ക്ലബ് രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിർമാണ തൊഴിലാളി യൂനിയൻ മുഴപ്പിലങ്ങാട് വില്ലേജ് പ്രസിഡൻറാണ്. പരേതനായ കാവിൽ ഗോവിന്ദ‍​ൻെറയും രോഹിണിയുടെയും മകനാണ്. ഭാര്യ: സുനില (ചൊവ്വ സഹകരണ ബാങ്ക് മഠം ബ്രാഞ്ച് ജീവനക്കാരി). മക്കൾ: നിഖിൽ, നിവിൻ. മരുമകൾ: ശയന. സഹോദരങ്ങൾ: പ്രേമൻ (അണ്ടലൂർ), പ്രസന്ന, പ്രദീപൻ, പ്രമോദൻ, പ്രജിന. സംസ്കാരം ബുധനാഴ്ച വൈകീട്ട്​ മൂന്നിന്​ മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story