Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുരങ്കപാതക്ക്​ വനം...

തുരങ്കപാതക്ക്​ വനം വകുപ്പി​െൻറ അനുമതിയില്ല; കേന്ദ്ര കടമ്പകൾ വേറെ

text_fields
bookmark_border
തുരങ്കപാതക്ക്​ വനം വകുപ്പി​ൻെറ അനുമതിയില്ല; കേന്ദ്ര കടമ്പകൾ വേറെ പ്രത്യേക ലേഖകൻ ----------------- കൽപറ്റ: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സർവേക്ക്​ ഇതുവരെ വനംവുകപ്പ്​ അനുമതി നൽകിയിട്ടില്ല. ഇതിനു പുറമെ പാത യാഥാർഥ്യമാകണമെങ്കിൽ കേന്ദ്ര, പരിസ്​ഥിതി മന്ത്രാലയത്തിനു കീഴിലെ ഉന്നതതല സമിതിയും പച്ചക്കൊടി കാണിക്കണം. മരങ്ങൾ മാത്രമല്ല അത്​ നിലനിൽക്കുന്ന മണ്ണും വനത്തി​ൻെറ നിർവചനത്തിൽ വരും. പാതയുടെ വിശദ റിപ്പോർട്ട്​ തയാറാക്കാതെയാണ്​ പദ്ധതി ലോഞ്ചിങ്​​ നടത്തിയതെന്ന്​ തുടക്കത്തിലേ പരിസ്​ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടി. ഒ​ട്ടേറെ നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ട്​. വനമേഖലയിൽ കയറിയുള്ള സർവേക്കുപോലും അനുമതി നൽകിയിട്ടില്ലെന്ന്​ വനംവകുപ്പ്​ വൃത്തങ്ങൾ വെളിപ്പെടുത്തി. വയനാട്​ ചുരം വീതി കൂട്ടുന്നതിന്​ ആവശ്യമായ സ്​ഥലം പോലും വനംവകുപ്പ്​ വർഷങ്ങളായി വിട്ടുനൽകിയിട്ടില്ല. ഗാഡ്​ഗിൽ, കസ്​തൂരി രംഗൻ റിപ്പോർട്ടുകളിൽ പരിസ്​ഥിതി ലോല മേഖലയായി പറയുന്ന മലനിരകളിലാണ്​ നിർദിഷ്​ട പാത. കേന്ദ്രത്തി​ൻെറ നിലപാടാണ്​ നിർണായകം. വനഭൂമി ഉപയോഗം സംബന്ധിച്ച്​ സുപ്രീംകോടതി നിർദേശങ്ങളും മുന്നിലുണ്ട്​. ----------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story