Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുഴയില്‍ ചാടിയ...

പുഴയില്‍ ചാടിയ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
പുഴയില്‍ ചാടിയ യുവാവി​ൻെറ മൃതദേഹം കണ്ടെത്തി ശ്രീകണ്ഠപുരം: പുഴയില്‍ ചാടിയ യുവാവിൻറെ മൃതദേഹം കണ്ടെത്തി. പയ്യാവൂര്‍ പൈസക്കരി-കുന്നത്തൂര്‍ റോഡിലെ തച്ചുകുന്നേല്‍ ബേബിച്ച​​ൻെറ (48-ജയിന്‍) മൃതദേഹമാണ് ബുധനാഴ്ച രാത്രി ഏഴോടെ ചെങ്ങളായി തൂക്കുപാലത്തിനു സമീപം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് ഓടത്തുപാലത്ത് വെച്ച് ബേബിച്ചന്‍ പുഴയില്‍ ചാടിയത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ബേബിച്ചനെ ബന്ധുക്കള്‍ തിങ്കളാഴ്ച രാത്രി വണ്ടിയിൽ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഓടത്തുപാലത്തിനടുത്തെത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ബേബിച്ചൻ വാഹനത്തില്‍നിന്ന് പുറത്തിറങ്ങുകയും തുടര്‍ന്ന് പുഴയിലേക്ക് ചാടുകയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്തമഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. ബന്ധുക്കള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ശ്രീകണ്ഠപുരം പൊലീസും അഗ്​നിരക്ഷാ സേനയും നീന്തൽ വിദഗ്ധരുമെല്ലാം ചേർന്ന് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടർന്ന് ബുധനാഴ്ച രാവിലെയോടെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. വൈകീ​േട്ടാടെ തിരച്ചിൽ അവസാനിപ്പിച്ചു. രാത്രിയോടെ അഴീക്കലിൽനിന്നെത്തിയ മത്സ്യബന്ധന തൊഴിലാളികൾ പരിശോധന നടത്തവെയാണ് അപകടം നടന്ന സ്ഥലത്തുനിന്ന് മീറ്ററുകളോളം മാറി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിവാഹിതനാണ് ബേബിൻ. മാതാവ്​: സി.വി. ചിന്നമ്മ (റിട്ട. അധ്യാപിക). സഹോദരങ്ങൾ: ഫാ. ജോസ്, ജോയി ജോസഫ്, ഓമന. babichan (Jain ) obit skpm
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story