Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTകേരള ഷോളയാർ ഡാം തുറക്കാൻ അനുമതി
text_fieldsbookmark_border
തൃശൂർ: കേരള ഷോളയാർ ഡാമിൻെറ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2663 അടിയിൽ എത്തിയാൽ ഡാം തുറക്കാൻ അനുമതി. ഡാം തുറന്ന് അധികജലം, പകൽസമയം മാത്രം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടറാണ് ഉത്തരവിട്ടത്. ഡാമിൽ നിലവിലെ ജലനിരപ്പ് 2662 അടിയാണ്. തെക്ക്-കിഴക്ക് അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ തമിഴ്‌നാട്, വാൽപ്പാറ ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാലാണ് ഇടമലയാർ ഡാം റിസർച് ആൻഡ് സേഫ്റ്റി ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ ഡാം തുറക്കാൻ അനുമതി തേടിയത്. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തി. കേരള ഷോളയർ ഡാം തുറക്കുമ്പോൾ പെരിങ്ങൽക്കുത്ത് ഡാമിൻെറ സ്ലൂയിസ് വാൽവുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിന് ജില്ല ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story