Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTസൗദിയിൽനിന്ന് കേരളത്തിലേക്കടക്കം ഒമ്പതു വിമാനങ്ങൾകൂടി
text_fieldsbookmark_border
വന്ദേ ഭാരത് മിഷൻ ആറാം ഘട്ടം: സാദിഖലി തുവ്വൂർ ജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ആറാം ഘട്ടത്തിൽ അധികമായി പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച 19 സർവിസുകൾക്ക് പുറമെയാണിത്. സെപ്റ്റംബർ 15 വരെയുള്ള ഷെഡ്യൂളിൽ പുതുതായി കേരളത്തിലേക്ക് മൂന്നു സർവിസുകൾ കൂടിയാണ് അധികമായി വന്നിരിക്കുന്നത്. ദമ്മാമിൽനിന്ന് കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നുമാണ് കേരളത്തിലേക്ക് അധികമായി പ്രഖ്യാപിച്ച വിമാനങ്ങൾ. സെപ്റ്റംബർ 10ന് ഇൻഡിഗോയും 13ന് എയർ ഇന്ത്യയുമാണ് ദമ്മാമിൽനിന്ന് കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്. 14ന് എയർ ഇന്ത്യയാണ് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുക. സെപ്റ്റംബർ 11ന് ദമ്മാം-വിജയവാഡ-ഹൈദരാബാദ്, ദമ്മാം-മംഗളൂരു, 12ന് ദമ്മാം-ലഖ്നോ-ഡൽഹി, 14ന് ജിദ്ദ-ഹൈദരാബാദ്, 15ന് ദമ്മാം-അഹ്മദാബാദ്-മുംബൈ, ജിദ്ദ-ഡൽഹി-ലഖ്നോ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച മറ്റു സർവിസുകൾ. ഇവയിൽ 11നുള്ള ദമ്മാം-മംഗളൂരു റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസും ബാക്കി റൂട്ടുകളിൽ എയർ ഇന്ത്യയുമാണ് സർവിസുകൾ നടത്തുക. ഈ വിമാനങ്ങളിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫിസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാം. യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story