Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTമാതോശ്രീ തകർക്കുമെന്ന് 'ദാവൂദി'െൻറ ഭീഷണി
text_fieldsbookmark_border
മാതോശ്രീ തകർക്കുമെന്ന് 'ദാവൂദി'ൻെറ ഭീഷണി മാതോശ്രീ തകർക്കുമെന്ന് 'ദാവൂദി'ൻെറ ഭീഷണി മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സ്വകാര്യ വീടായ 'മാതോശ്രീ'ബോംബ് വെച്ച് തകർക്കുമെന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിൻെറ പേരിൽ ഭീഷണി. ശനിയാഴ്ച രാത്രി 10.30ന് ദുബൈയിൽനിന്ന് നാലു തവണയാണ് ബാന്ദ്രയിലെ കലാനഗറിെല മാതോശ്രീയിൽ ഫോൺ വന്നത്. ഉദ്ധവ് താക്കറെയുമായി ദാവൂദിന് സംസാരിക്കണമെന്ന് വിളിച്ചയാൾ ആവശ്യപ്പെട്ടെങ്കിലും ഫോൺ ഉദ്ധവിന് നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനെത്തുടർന്ന് മാതോശ്രീയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. എന്തിനാണ് ഭീഷണിയെന്ന് വ്യക്തമല്ല. എന്നാൽ, സുശാന്ത് സിങ് രജ്പുത് ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷണം ബോളിവുഡ് പ്രമുഖരിലേക്ക് നീളുന്നതിനിടെയാണ് ദാവൂദിൻെറ പേരിലുള്ള ഭീഷണി എന്നത് ശ്രദ്ധേയമാണ്. സുശാന്ത് സിങ് കേസിൽ റിയ ചക്രബർത്തിയുമായി വാട്സ്ആപ് ചാറ്റ് നടത്തിയ, മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹോട്ടൽ, റിസോർട്ടുടമകളെ എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു. ഇവരിൽ ഒരാൾ ദാവൂദിൻെറ മയക്കുമരുന്ന് മാഫിയയുടെ തലവനായിരുന്ന ഇഖ്ബാൽ മിർച്ചിയുടെ ബിനാമിയാണെന്ന് ആരോപണമുണ്ട്. ആഴ്ചകൾക്കുമുമ്പ് ദാവൂദിൻെറ പാകിസ്താനിലെ മേൽവിലാസങ്ങൾ ഇന്ത്യ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story