Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTവെഞ്ഞാറമൂട് കൊലപാതകം സി.ബി.െഎ അന്വേഷിക്കണം -കെ. മുരളീധരൻ
text_fieldsbookmark_border
കോഴിക്കോട്: വെഞ്ഞാറമൂട് കൊലപാതകം സി.ബി.െഎ അന്വേഷിക്കണമെന്ന് കെ. മുരളീധരൻ എം.പി. കതിരൂർ ബോംബ് സ്ഫോടനവും മയക്കുമരുന്ന് കേസും കേന്ദ്ര ഏജൻസിക്ക് വിടണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നു കേസുകളിലും പ്രതിസ്ഥാനത്ത് സി.പി.എമ്മുണ്ട് എന്നതിനാലാണ് കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. വെഞ്ഞാറമൂടിൽ കൊന്നവരും കൊല്ലിച്ചവരും കൊല്ലപ്പെട്ടവരും ഒരേ പാർട്ടിക്കാരാണ്. സംഭവം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ് സൂചന. അതിനു തെളിവാണ് കൊല്ലപ്പെട്ടവരുടെ കൈയിൽ ആയുധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ. ഒരു എം.പിയാണ് സംഭവത്തിനു പിന്നിലെന്ന് രണ്ടു മന്ത്രിമാർ ആരോപണം ഉന്നയിക്കുന്നു. അതിൻെറ തെളിവുകൾ അവർ അന്വേഷണ ഏജൻസിക്ക് ൈകമാറണം. പാർട്ടി ഗ്രാമമായ കതിരൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനം സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ പോര. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ നിർമിക്കുന്ന ബോംബുകളാണ് പൊട്ടിയത്. സി.പി.എമ്മുകാരാണ് പ്രതികൾ. മയക്കുമരുന്ന് കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് സംഘത്തിൻെറ കണ്ണിയാണ്. ഇതൊരു അന്തർസംസ്ഥാന കേസ് ആണ്. മുഖ്യപ്രതി അനൂപിനെ 28 തവണയാണ് ബിനീഷ് ഫോൺ വിളിച്ചത്. ബിനീഷും സി.പി.എമ്മിൻെറ പ്രവർത്തകനാണ് എന്ന കാര്യം ഒാർക്കണമെന്നും മുരളീധരൻ പറഞ്ഞു. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നാണ് അഭിപ്രായം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എം.എൽ.എമാർ ലെറ്റർപാഡ് അടിക്കുേമ്പാഴേക്കും നിയമസഭ തെരഞ്ഞെടുപ്പിന് സമയമാവും. ഇൗ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം പറയണമെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story