Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആ സ്​നേഹത്തിന്​...

ആ സ്​നേഹത്തിന്​ മരണത്തി​െൻറ ചുവപ്പു​െകാടി

text_fields
bookmark_border
ആ സ്​നേഹത്തിന്​ മരണത്തി​ൻെറ ചുവപ്പു​െകാടി കോഴിക്കോട്​: പത്തു വർഷത്തിലേറെക്കാലം ഒരുമിച്ചുണ്ടായിരുന്ന 'ജിമ്മി'ക്ക്​ ഒടുവിൽ സുനിൽ ഹാരിസൺ വിടനൽകി. പാലക്കാട്​ ഡിവിഷൻ റെയിൽവേ ​െ​പ്രാട്ടക്​ഷൻ ഫോഴ്​സിലെ ഹെഡ്​ കോൺസ്​റ്റബിളായ സുനിലിനൊപ്പം ജോലി ചെയ്​തതായിരുന്നു ജിമ്മി എന്ന ലാബ്രഡോർ ഇനത്തിൽപെട്ട നായ്​. കഴിഞ്ഞ വർഷം ജിമ്മി ജോലിയിൽനിന്ന്​ വിരമിച്ചപ്പോൾ സുനിൽ നായെ ഏറ്റെടുത്തു. ഒടുവിൽ പ്രായാധിക്യത്താൽ ജിമ്മി കഴിഞ്ഞദിവസം ചാവുകയായിരുന്നു. ഒൗദ്യോഗിക ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന നായെ വ്യക്​തി ജീവിതത്തി​ൻെറ ഭാഗമാക്കിയ സുനിലിനും കുടുംബത്തിനും ഈ മരണത്തിൽ സങ്കടം സഹിക്കാൻ വയ്യ. റെയിൽവേ ​െ​പ്രാട്ടക്ഷൻ ഫോഴ്​സിലെ ഹെഡ്​ കോൺസ്​റ്റബിളായ സുനിൽ റെയിൽവേ ഡോഗ്​ സ്​ക്വാഡിലെ ജിമ്മിക്കൊപ്പം പത്തുവർഷം ജോലി ചെയ്​തു. 'ജിമ്മി' വിരമിച്ചപ്പോൾ റെയിൽവേയുടെ അനുമതിയോടെ വളർത്താൻ ഏറ്റെടുക്കുകയായിരുന്നു. മംഗലാപുരം-പാലക്കാട്​ റൂട്ടിൽ ട്രെയിൻ യാത്ര നടത്തിയവർക്ക്​ ഒരിക്കലും മറക്കാൻ കഴിയില്ല ജിമ്മിയെ. ബോംബടക്കമുള്ള സ്​ഫോടക വസ്​തുക്കൾ തിരയുന്നതിൽ മിടുക്കനായിരുന്നു ഇവൻ. വി.വി.ഐ.പികളുടെ യാത്രക്കുമുമ്പും ജിമ്മി മണംപിടിച്ച്​ ട്രെയിനുകളിൽ പാഞ്ഞ്​ നടന്നിരുന്നു. നിരവധി കേസുകൾക്ക്​ തുമ്പുണ്ടാക്കിയിട്ടുണ്ട്​. ചെന്നൈയിൽ ട്രെയിനിൽ ബോംബ്​ സ്​​േഫാടനമുണ്ടായപ്പോൾ തുടരന്വേഷണത്തിന്​ ജിമ്മിയെയും ​െകാണ്ടുപോയിരുന്നു. ബോംബ്​ ക​െണ്ടത്തുന്ന​​ രാജ്യത്തെ ഏറ്റവും മികച്ച നായ്​ എന്ന ബഹുമതി 2014ൽ കിട്ടിയിരുന്നു. പാലക്കാട്​ ഡിവിഷനിലും പലവട്ടം ഒന്നാമനായി. തടമ്പാട്ട്​താഴത്ത്​ താമസിക്കുന്ന സുനിലിനും ഭാര്യ ബിന്ദുവിനും മക്കളായ സീനക്കും ഡെറിക്കും തീരാത്ത സങ്കടമാണ്​ ജിമ്മിയുടെ വിയോഗമുണ്ടാക്കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story