Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTലീഗ് എം.എൽ.എയെയും കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യണം -ഐ.എൻ.എൽ
text_fieldsbookmark_border
കണ്ണൂർ: 130 കോടിയുടെ വൻ ജ്വല്ലറി തട്ടിപ്പ് നടത്തി ആയിരത്തോളം നിക്ഷേപകരെ വഞ്ചിച്ച കേസിൽ മുസ്‌ലിം ലീഗ് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെയും കൂട്ടുകച്ചവടക്കാരെയും ഉടൻ അറസ്റ്റ് ചെയ്ത് നിക്ഷേപം നഷ്ടപ്പെട്ടവർക്ക് അത് തിരിച്ചുനൽകാൻ പോംവഴി കാണണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. ജനങ്ങളുടെ പരാതിയെതുടർന്ന് പൊലീസ് ഏഴ് കേസുകൾ ഇതിനകം ഫയൽ ചെയ്തിട്ടുണ്ടെങ്കിലും കേരളം ഇതുവരെ കാണാത്ത ഈ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കാൻ പോലും മാധ്യമങ്ങൾ തയാറാവാത്തത് യു.ഡി.എഫ് നേതാക്കളുടെ ഇടപെടൽ മൂലമാണ്. എം.എൽ.എ സ്ഥാനം രാജിവെക്കാനും പ്രവാസികൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തിരിച്ചുപിടിക്കാനും ജനകീയ പ്രക്ഷോഭം തുടങ്ങേണ്ടതുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story