Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിടപറഞ്ഞത് പൊതുരംഗത്തെ...

വിടപറഞ്ഞത് പൊതുരംഗത്തെ സൗമ്യ ശീലൻ

text_fields
bookmark_border
ബേപ്പൂർ: പൊതുപ്രവർത്തനരംഗത്തെ സൗമ്യശീലനായിരുന്നു ശനിയാഴ്ച നിര്യാതനായ ഒ.കെ. മുഹമ്മദ് ബഷീർ. മുസ്​ലിംലീഗി​ൻെറ പഴയകാല മുൻനിര നേതാക്കളുമായി ചെറുപ്പത്തിൽതന്നെ ബന്ധപ്പെട്ടു. പിൽക്കാലത്ത് രാഷ്​ട്രീയ രംഗത്തുനിന്ന് മാറിനിന്നു. ബേപ്പൂരിലെ നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകളുടെ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. ബേപ്പൂർ മുസ്​ലിം അനാഥ പരിപാലന സംഘം സെക്രട്ടറി, ബേപ്പൂർ ഖബർസ്ഥാൻ സംയുക്ത കമ്മിറ്റി സെക്രട്ടറി, ബേപ്പൂർ ഇസ്​ലാമിക് കൾച്ചറൽ സൻെറർ(ബിക്ക്) ജോ. സെക്രട്ടറി, സൗഹൃദം റസിഡൻറ്​സ് അസോസിയേഷൻ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. മസ്ജിദുൽ മുജാഹിദീൻ, ബേപ്പൂർ ഓർഫനേജ് തുടങ്ങിയ സ്ഥാപനങ്ങളിലും ഭാരവാഹിയായിരുന്നു.1975ൽ ഗൾഫിൽ എത്തി. അബൂദബി ഡിഫൻസ് ഫോഴ്സിൽ 25 വർഷത്തോളം ജോലി ചെയ്തപ്പോഴും സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story