Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTഅധ്യാപക ദിനത്തിൽ ശിഷ്യർക്ക് പുസ്തകവുമായി അധ്യാപകർ വീടുകളിലെത്തി
text_fieldsbookmark_border
രാമനാട്ടുകര: അധ്യാപക ദിനത്തിൽ ശിഷ്യർക്ക് പുസ്തകവുമായി അധ്യാപകർ വീടുകളിലെത്തി. രാമനാട്ടുകര ഗവ.യു.പി സ്കൂളിലെ എൽ.എസ്.എസ്, യു.എസ് .എസ് പ്രതിഭകൾക്ക് പുസ്തകങ്ങളുമായാണ് അധ്യാപകർ എത്തിയത്. സ്കൂളിൽനിന്ന് ഈ വർഷം 33 കുട്ടികൾ എൽ.എസ്.എസ്. യു.എസ്.സുകൾ നേടിയിരുന്നു. സ്കൂൾ ലീഡർ ശാദിയക്ക് പുസ്തകം നൽകി ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, രാമനാട്ടുകര നഗരസഭ വൈസ് ചെയർപേഴ്സൺ പുഷ്പ, കൗൺസിലർ മനോജ് കുമാർ, പ്രധാനാധ്യാപകൻ ബി.സി. അബ്ദുൽ ഖാദർ, കെ.പി. പ്രദീപ് കുമാർ, പി.പി. അഞ്ജലി, എൻ.ഉഷ, പി. പ്രീത, സതീഷ് കുമാർ, രാജീവ് എന്നിവരാണ് വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story