Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് കോൺഗ്രസ് കമീഷണർ...

യൂത്ത് കോൺഗ്രസ് കമീഷണർ ഓഫിസ് മാർച്ച് നടത്തി

text_fields
bookmark_border
കോഴിക്കോട്: സെക്ര​േട്ടറിയറ്റിലെ തീപിടിത്ത വിവാദത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കമീഷണർ ഓഫിസ്​ മാർച്ച് നടത്തി. മുഖ്യമന്ത്രി തട്ടിപ്പുകളുടെ തമ്പുരാനായി മാറിയെന്നും കള്ളക്കടത്തുകാർക്ക് സംരക്ഷണമൊരുക്കാൻ നടത്തിയ തീവെപ്പ്​ സംഭവത്തിൽ സമഗ്രാന്വേഷണം അനിവാര്യമാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജന. സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. ജില്ല പ്രസിഡൻറ്​ ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ്​ കെ.സി. അബു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ധനീഷ് ലാൽ, വി.പി. ദുൽഖിഫിൽ, ഒ. ശരണ്യ, സുഫിയാൻ ചെറുവാടി എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ ബവീഷ് ചേളന്നൂർ, സജീഷ് മുത്തേരി, വൈശാഖ് കണ്ണോറ, എൻ. ലബീബ്, ഇ.കെ. ശീതൾരാജ്, ഉഷേശ്വരി ശാസ്ത്രി, ശ്രീയേഷ് ചെലവൂർ, കെ.എസ്.യു ജില്ല പ്രസിഡൻറ്​ വി.ടി. നിഹാൽ, എം.പി.എ. സിദ്ദിഖ്, ടി.എം. നിമേഷ്, സുജിത്ത് ഒളവണ്ണ, സഹീർ എരഞ്ഞോണ, ടി.എം. വരുൺകുമാർ, അജയ്യ് ബോസ്, ഷമീർ ഓമശ്ശേരി, പ്രത്യുഷ് ഒതയോത്ത് എന്നിവർ നേതൃത്വം നൽകി. യുദ്ധസന്നാഹവുമായി ​െപാലീസ്; ഗ്രനേഡ്​ പ്രയോഗം​ കോഴിക്കോട്​: യൂത്ത്​ കോൺഗ്രസി​ൻെറ കമീഷണർ ഓഫിസ്​ മാർച്ചിനെ നേരിടാൻ പൊലീസ്​ ഒരുക്കിയത്​ യുദ്ധസന്നാഹം. 11.30നാണ്​ മാർച്ച്​ എത്തുമെന്ന്​ അറിയിച്ചത്​. 10 മണിയോടെതന്നെ ഡി.ഡി.ഇ ഓഫിസിനു മുൻഭാഗത്തായി മാനാഞ്ചിറ റോഡ്​ പൊലീസ്​ ബാരിക്കേഡുകൾകൊണ്ട്​ അടച്ചുപൂട്ടിയിരുന്നു. 11.30ഓ​ടെ മാർച്ച്​ മാനാഞ്ചിറയിലെത്തി. ബാരിക്കേഡുകൾ തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട്​ ഉദ്​ഘാടനത്തിനുശേഷം വീണ്ടും പ്രവർത്തകർ ബഹളം തുടങ്ങി. ചെറുതായി കല്ലേറും നടന്നതോടെ പൊലീസ്​ രണ്ടു തവണ ഗ്രനേഡ്​ പ്രയോഗിച്ചു. കുറച്ചുസമയം രംഗം വഷളായെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story