Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ^റെയില്‍ അലൈൻമെൻറ്​...

കെ^റെയില്‍ അലൈൻമെൻറ്​ മാറ്റണം -യു.ഡി.എഫ്​

text_fields
bookmark_border
കെ-റെയില്‍ അലൈൻമൻെറ്​ മാറ്റണം -യു.ഡി.എഫ്​ കോഴിക്കോട്: ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി (കെ-റെയില്‍) നിലവിലെ അലൈന്‍മൻെറില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന്​ യു.ഡി.എഫ്. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന അലൈന്‍മൻെറ്​ മാറ്റണമെന്നും സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും എം.കെ. രാഘവന്‍ എം.പിയും പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലുള്‍പ്പെടെ കെ-റെയിലുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയിലാണ് സര്‍വേ നടപടികളുള്‍പ്പെടെ നടത്തുന്നതെന്നത് ജനങ്ങളുടെ ഭയാശങ്ക വര്‍ധിപ്പിക്കുകയാണ്. കോഴിക്കോട്ട്​ മാത്രം മൂവായിരത്തിലധികം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ പൊളിച്ച് മാറ്റേണ്ടിവരുകയും പതിനായിരങ്ങള്‍ കുടിയിറക്കപ്പെടുകയും ചെയ്യും. ജനസാന്ദ്രത കൂടിയ എലത്തൂരും സമീപ പ്രദേശങ്ങളിലും ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമാകുകയെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. അ​െലെൻമൻെറ്​ പരമാവധി റെയില്‍വേ ട്രാക്കില്‍കൂടി തന്നെയാക്കുവാനാണ് അധികൃതര്‍ ശ്രമിച്ചിരുന്നതെങ്കില്‍ ജനങ്ങള്‍ ഇത്രയേറെ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലായിരുന്നു. വികസിത രാജ്യങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകള്‍ പോലും വളഞ്ഞ ട്രാക്കിലൂടെയും സഞ്ചരിക്കുമ്പോള്‍ ജനസാന്ദ്രത കൂടിയ കോഴിക്കോടി​ൻെറ ഭാഗങ്ങളില്‍ അതു പറ്റില്ല എന്ന് പറയുന്നതി​ൻെറ യുക്തിയും ശാസ്ത്രീയതയും എന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ജനപ്രതിനിധികളെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് ഇത്തരമൊരു അ​െലെൻമൻെറ്​ ജനങ്ങള്‍ക്കു മേല്‍ അടിച്ചേൽപിക്കാന്‍ ശ്രമിക്കുന്നതെന്ന് എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡൻറ്​​ അഡ്വ.ടി. സിദ്ദീഖ്, ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, പ്രവീണ്‍കുമാര്‍, അഡ്വ. പി.എം. നിയാസ്, മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​​ ഉമ്മർ പാണ്ടികശാല, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ബാലനാരായണന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി. മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story