Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജുമുഅ:സമസ്ത...

ജുമുഅ:സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

text_fields
bookmark_border
കോഴിക്കോട്: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ 100 പേര്‍ക്ക് പ്രാർഥന നടത്താന്‍ അവസരമുണ്ടായിരിക്കെ കോഴിക്കോട്ട്​ ജുമുഅക്ക് 40 പേരായി പരിമിതപ്പെടുത്തി ജില്ല കലക്ടര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ജൂണിൽ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ഇറക്കിയ ഉത്തരവ് പ്രകാരം ആരാധനാലയങ്ങളില്‍ പ്രാർഥനക്ക് കോവിഡ് നിബന്ധനകള്‍ പാലിച്ച് പരമാവധി 100 പേര്‍ക്ക് അവസരം അനുവദിച്ചിട്ടുണ്ട്. ഈ ഉത്തരവിന് വിരുദ്ധമായി കോഴിക്കോട് ജില്ല കലക്ടര്‍ ആഗസ്​റ്റ്​ 20ന് ഇറക്കിയ ഉത്തരവില്‍ ജില്ലയില്‍ 40 പേരായി പരിമിതപ്പെടുത്തിയത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലെന്നപോലെ വെള്ളിയാഴ്ച ജുമുഅക്ക് കോഴിക്കോട്ടും നൂറുപേർക്ക്​ അവസരം ഉണ്ടാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story