Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചരമഗീതം പാടി ഏഷ്യയിലെ...

ചരമഗീതം പാടി ഏഷ്യയിലെ ആദ്യ മഹിള മാൾ

text_fields
bookmark_border
കോഴിക്കോട്​: ഏഷ്യയിലെ ആദ്യ വനിത മാളിന്​ അകാല ചരമം. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച മാളിലെ സംരംഭകരോട്​ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്​. 11 മാസത്തെ കരാറിലാണ്​ കടമുറികൾ നൽകിയതെന്നും കരാർ കാലാവധി കഴിഞ്ഞതിനാൽ കടമുറി ഒഴിയണമെന്നും ആവശ്യപ്പെട്ട്​ കെട്ടിട ഉടമ കടയുടമകൾക്ക്​ വക്കീൽ നോട്ടീസ്​ അയച്ചതായി​ കടയുടമയായ അനിത ജെയിംസ്​ പറഞ്ഞു. തുണിത്തരങ്ങൾ, ഫാൻസി ഇനങ്ങൾ, ബാഗുകൾ, ഡ്രൈഫ്രൂട്​സ്​, അടുക്കള ഉപകരണങ്ങൾ തുടങ്ങി വിവിധ ഉൽ​പന്നങ്ങൾ വിൽക്കുന്നതിനായി 75 ഷോപ്പുകളും കുടുംബശ്രീ പ്രവർത്തകരുടെ ഉൽപന്നങ്ങൾ മാത്രം വിൽക്കുന്നതിനായി മൈക്രോ ബസാർ വിഭാഗത്തിലായി 17 കൗണ്ടറുകളുമാണ്​ മാളിൽ ഉണ്ടായിരുന്നത്​. ഇവിടങ്ങളിലായി നൂറോളം വനിതകൾ ​െതാഴിലെടുക്കുന്നുണ്ട്​. 11 മാസത്തെ കരാറിലാണ്​ കടകൾ വാടകക്ക്​ എടുത്തത്​. 10 മാസത്തെ വാടക മുൻകൂറായി നൽകിയിട്ടുണ്ട്​. കൂടാതെ കടകളുടെ വലുപ്പത്തിനനുസരിച്ച്​ ആറുലക്ഷം മുതൽ മുകളിലോട്ട്​ വരുന്ന തുക ഇൻറീരിയർ ഡിസൈനിങ്ങിനുവേണ്ടി ചെലവഴിക്കുകയും ചെയ്തു​. ഇത്രയും ഭീമമായ തുക ചെലവഴിച്ചിട്ട്​ 11മാസം മാത്രമേ​ കട ഉപയോഗിക്കാൻ അനുവദിക്കൂവെന്ന്​ പറയുന്നത്​ കടയുടമകളെ വഞ്ചിക്കലാണെന്ന്​ മറ്റൊരു കടയുടമയായ ടി.മിനിയും വ്യക്​തമാക്കി. മഹിളാമാളിന്​ സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലെല്ലാം ചതുരശ്ര അടിക്ക്​ 30 രൂപയാണ്​ വാടക എന്നിരിക്കെ വനിത സംരംഭകരോട്​ കുടുംബശ്രീ മാനേജ്​മൻെറ്​ ഇൗടാക്കുന്നത്​ 130 രൂപയാണ്​. എന്നാൽ, വാണിജ്യ മാളിന്​ വേണ്ട ഒരു സൗകര്യങ്ങളും ഇവിടെ ഇല്ല. ആളുകളെ ആകർഷിക്കുന്ന തരത്തിൽ മൾട്ടി പ്ലക്​സ്​ തിയറ്റർ, പ്ലേ സോൺ, റൂഫ്​ ഗാർഡനോടുകൂടിയ ഫുഡ്​ കോർട്ട്​, ജിംനേഷ്യം, ഷി ടാക്​സി, ഓ​ട്ടോമാറ്റിക്​ കാർ വാഷിങ്​ സൻെറർ, സൂപ്പർ മാർക്കറ്റ്​ എന്നിവ ഒരുക്കുമെന്ന്​ കോർപറേഷൻ അധികൃതർ അറിയിച്ചെങ്കിലും ഇതൊന്നും നടപ്പായില്ല. ആളുകളെ ആകർഷിക്കുന്ന എല്ലാ വഴിയും അടച്ചുകൊണ്ട്​ നടത്തുന്ന മാൾ കോവിഡ്​ തുടങ്ങിയശേഷം തുറന്നിട്ടുമില്ല. മാർച്ച്​ 24ന്​ അടച്ചതാണ്​. ജൂണിൽ മാളുകൾ തുറക്കാമെന്ന്​ സർക്കാർ അറിയിച്ചെങ്കിലും മാൾ മാനേജ്​മൻെറ്​ തുറക്കാൻ തയാറായില്ല. ആറുമാസത്തോളം അടച്ചുപൂട്ടിയതിനാൽ ഉൽ​പന്നങ്ങളെല്ലാം നശിച്ചുപോയിരിക്കുമെന്ന്​ കടയുടമകൾ പറയുന്നു. ഇവയു​െട അവസ്​ഥ എന്താണെന്നു​ നോക്കുന്നതിനുപോലും മാനേജ്​മൻെറ്​ അനുവദിക്കുന്നില്ല. കോർപറേഷൻ അധികൃതർ, കുടുംബശ്രീ അധികൃതർ, മേയർ, കലക്​ടർ, പൊലീസ്​ തുടങ്ങി ആരും തങ്ങളുടെ പ്രശ്​നങ്ങൾ കേൾക്കാൻ തയാറാകുന്നില്ല. മാൾ അടച്ചുപൂട്ടാൻതന്നെയാണ്​ തീരുമാനമെങ്കിൽ നിയമപരമായി നീങ്ങുകയും പ്രത്യക്ഷ സമര പരിപാടികൾക്ക്​ തുടക്കം കുറിക്കുകയും ചെയ്യു​െമന്ന്​ കടയുടമകൾ വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story