Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകള്ളവോട്ട്...

കള്ളവോട്ട് ചേർക്കലിനെതിരെ കോടതിയെ സമീപിക്കും -മുസ്​ലിം ലീഗ്

text_fields
bookmark_border
കൊടുവള്ളി: നഗരസഭയിൽ ഭരണസ്വാധീനം ഉപയോഗിച്ച് കള്ളവോട്ട് ചേർക്കുന്നതായി ആരോപിച്ച് നഗരസഭ മുസ്​ലിം ലീഗ് കമ്മിറ്റി. ഡിവിഷൻ അതിർത്തികൾക്ക് പുറ​ത്തെ താമസക്കാരെയും വയസ്സ് തികയാത്തവരെയും മറ്റു പഞ്ചായത്തുകളിൽ കാലങ്ങളായി താമസിക്കുന്നവരെയും വ്യാജരേഖകൾ ചമച്ച് എൽ.ഡി.എഫ്​ കള്ളവോട്ടുകൾ ചേർക്കുകയാണ്​. സെക്രട്ടറിക്കും മറ്റും പരാതികൾ നൽകി. സംസ്ഥാന നേതാക്കളുടെ വയസ്സ് തികയാത്ത മക്കളെയടക്കം പട്ടികയിൽ ചേർത്തു. കർശന നിരീക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചു. വി.കെ. അബ്​ദു ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.എ. ഖാദർ, അലി മാനിപുരം, വി.എ. റഹ്മാൻ, കെ.സി. മുഹമ്മദ്​ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story