Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനധികൃതമായി അന്തർ...

അനധികൃതമായി അന്തർ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി

text_fields
bookmark_border
മുക്കം: ഇതര സംസ്ഥാനത്തുനിന്ന്​ എത്തുന്ന തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുകയും ക്വാറൻറീൻ കാലം പൂർത്തിയാക്കാതെ ജോലിയിൽ നിയോഗിക്കുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്​ത സാഹചര്യത്തിൽ കെട്ടിട ഉടമകൾക്കും കരാറുകാർക്കും എതിരെ ശക്തമായ നടപടിയുമായി മുക്കം നഗരസഭ. ഇതര സംസ്ഥാനത്തുനിന്ന്​ എത്തിയ തൊഴിലാളികൾക്കിടയിൽ കോവിഡ് പോസിറ്റിവ് കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുകയും അവരുമായി സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവരുന്ന മറ്റുള്ളവരിലേക്കും രോഗം പടരുകയും ചെയ്യുന്നത് വ്യാപകമായതോടെയാണ് പരിശോധന കർശനമാക്കാൻ നഗരസഭ തീരുമാനിച്ചത്. ബംഗാൾ സ്വദേശിയായ തൊഴിലാളി ആഗസ്​റ്റ്​ 17ന് വിമാനമാർഗം കോഴിക്കോ െട്ടത്തി മുക്കം ടൗണിലെ പഴയ ബേബി ലോഡ് കെട്ടിടത്തിൽ താമസിച്ചുവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അവിടെ ഒരു തയ്യൽ സ്ഥാപനം പ്രവർത്തിച്ചുവരുന്നതായും മറ്റ് അഞ്ചു പേർ അവിടെ ജോലിക്ക് നിൽക്കുന്നതായും കണ്ടെത്തി. ആരോഗ്യ വകുപ്പിനെയും നഗരസഭയെയും അറിയിക്കാതെയും നിയമാനുസൃത ക്വാറൻറീൻ സംവിധാനം ഒരുക്കാതെയും പ്രവർത്തിച്ചതിനാൽ സ്ഥാപന ഉടമയായ റിഷാദ് കാരശ്ശേരിക്ക് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നോട്ടീസ് നൽകുകയും തൊഴിലാളിയെ നിയമാനുസൃത ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്​തു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, മുക്കം സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്​ടർ പി. ഉണ്ണികൃഷ്​ണൻ എന്നിവർ അടങ്ങിയ ടീമാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും കർശന പരിശോധനയും നടപടിയുമുണ്ടാകുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story