Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണം മേളയിൽ ഉപ്പുതൊട്ട്...

ഓണം മേളയിൽ ഉപ്പുതൊട്ട് കർപ്പൂരം വരെ

text_fields
bookmark_border
കോഴി​ക്കോട്​: ഉപ്പുതൊട്ട് കർപ്പൂരം വരെ ഒരുകുടക്കീഴിൽ ഒരുക്കി സിവിൽ സപ്ലൈസ് കോർപറേഷ​ൻെറ ഓണം മേള. പച്ചക്കറി, പലചരക്ക്, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയെല്ലാം കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക്് ലഭ്യമാക്കുകയാണ് കോഴിക്കോട് ഗവ. മോഡൽ സ്‌കൂളിൽ സജ്ജീകരിച്ച സപ്ലൈകോ ഓണം മേള. അവശ്യ വസ്തുക്കൾക്കുപുറമെ കുടുംബശ്രീ സ്​റ്റാൾ, ഹോർട്ടി കോർപ്പി​ൻെറ പച്ചക്കറി സ്​റ്റാൾ, കയർഫെഡ്, മിൽമ സ്​റ്റാൾ, സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സ്​റ്റാളുകളുമുണ്ട്. സബ്‌സിഡി നിരക്കിലും സബ്‌സിഡിയിതര നിരക്കിലും സാധനങ്ങൾ വിൽപനക്ക്​ എത്തിച്ചിട്ടുണ്ട്. നിലവിൽ മാവേലി സ്​​റ്റോറിലൂടെ വിൽപനക്കെത്തിക്കുന്ന മുഴുവൻ സബ്‌സിഡി സാധനങ്ങളും അതേ നിരക്കിലാണ് മേളയിൽ വിൽക്കുന്നത്. നിത്യോപയോഗ, സ്​റ്റേഷനറി സാധനങ്ങളെല്ലാം യഥാർഥ വിലയിൽ കുറഞ്ഞ നിരക്കിലും പത്തു മുതൽ 30 ശതമാനം വരെ വിലക്കിഴിവിലുമാണ് നൽകുന്നത്. ഹോർട്ടികോർപ്പി​ൻെറ പച്ചക്കറി സ്​റ്റാളുകളിൽ ഓപൺ മാർക്കറ്റിലേതിനേക്കാൾ 20 ശതമാനം വിലക്കുറവുണ്ട്​. സപ്ലൈകോ കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ലഭ്യമാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൈകഴുകാനുള്ള സൗകര്യം, സാനിറ്റൈസർ, തെർമൽ സ്‌കാനിങ് എന്നിവ സജ്ജമാക്കി. ടോക്കൺ അടിസ്ഥാനത്തിലാണ് വിൽപന. 10 മുതൽ ആറുവരെയാണ് പ്രവർത്തന സമയം. ഒരേ സമയം ആറുപേർക്ക് മാത്രമേ സ്​റ്റാളിൽ പ്രവേശിക്കാൻ കഴിയൂ. 30ന് അവസാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story