Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 5:28 AM IST Updated On
date_range 22 Aug 2020 5:28 AM ISTകണ്ണപ്പന്‍കുണ്ട് പുഴയില്‍ സംരക്ഷണഭിത്തി തീര്‍ത്തു; ഭീതിയൊഴിഞ്ഞ് പ്രദേശവാസികള്‍
text_fieldsbookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ കണ്ണപ്പന്‍കുണ്ട് കടുങ്ങാമ്പുഴക്കും ചുരം മുപ്പതേക്ര പുഴക്കിരുവശവും സംരക്ഷണഭിത്തി തീര്‍ത്തത് പ്രദേശവാസികള്‍ക്ക് ആശ്വാസമായി. രണ്ടുവര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ണപ്പന്‍കുണ്ട് പാലത്തില്‍ കല്ലും മണ്ണും മരങ്ങളുമടിഞ്ഞ് പുഴ ഗതിമാറി ഒഴുകി 19 വീടുകള്‍ തകരുകയും നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയം ചെയ്ത ഭാഗത്താണ് ഇരുവശവും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ചത്. അപകടഭീഷണി നേരിട്ടിരുന്ന പ്രദേശവാസികള്‍ മഴക്കാലമാകുമ്പോഴേക്കും കടുത്ത ഭീതിയിലായിരുന്നു കഴിഞ്ഞത്. ജില്ല തൊഴിലുറപ്പ് മിഷൻെറ സഹായത്തോടെ ധനുഷ് സമൃദ്ധിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭിത്തി തീര്‍ത്തത്. ഒരുകോടി 25 ലക്ഷം രൂപ എസ്റ്റിമേറ്റ് തുകയിലാണ് 350 മീറ്റര്‍ വരുന്ന സംരക്ഷണഭിത്തി പൂര്‍ത്തിയാക്കിയത്. പുഴയോരത്ത് സര്‍വേക്ക് ബുദ്ധിമുട്ട് നേരിട്ട പ്രദേശങ്ങളെ ഒഴിവാക്കിയാണ് സംരക്ഷണഭിത്തി തീര്‍ത്തിരിക്കുന്നത്. മാര്‍ച്ച് മാസത്തോടെ പ്രവൃത്തി ആരംഭിച്ചെങ്കിലും ലോക്ഡൗണ്‍ കാരണം നിര്‍ത്തിവെച്ച പണി പിന്നീട് മേയില്‍ പുനരാരംഭിക്കുകയായിരുന്നു. നാലായിരത്തോളം തൊഴില്‍ദിനങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴിലുറപ്പു തൊഴിലാളികളുടെയും വിദഗ്ധരായ സന്ധദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ തവണ ഉരുള്‍പൊട്ടലില്‍ നിരവധി കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ട കടുങ്ങാമ്പുഴക്ക് ഇരുവശവുമാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story