Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 5:28 AM IST Updated On
date_range 12 Aug 2020 5:28 AM ISTപെരുമ്പറമ്പ്, മുടുക്കോഴി വാർഡുകൾ അടച്ചു
text_fieldsbookmark_border
ഇരിട്ടി: പയംപഞ്ചായത്തിലെ പെരുമ്പറമ്പ് വാർഡും മുഴക്കുന്ന് പഞ്ചായത്തിലെ മുടുക്കോഴി വാർഡും പൂർണമായും അടച്ചു. പെരുമ്പറമ്പിൽ ചേർന്ന വാർഡ് തലജാഗ്രത സമിതിയോഗത്തിലാണ് തീരുമാനം. പെരുമ്പറമ്പ്-മാവുള്ളക്കരി - ചടച്ചിക്കുണ്ടം -കല്ലു വയൽറോഡ്, പെരുമ്പറമ്പ്- പുതിയ ഭഗവതി ക്ഷേത്രം റോഡ്, പെരുമ്പറമ്പ് -മഹാത്മാഗാന്ധി പാർക്ക് റോഡ്, പെരുമ്പറമ്പ്- ചേക്കൽ റോഡ്, കപ്പച്ചേരി -കരിയിൽ റോഡ് എന്നീ റോഡുകളാണ് അടച്ചത്. വാർഡ് പരിധിയിലെ മുഴുവൻ കടകളും അടച്ചിട്ടു. വാർഡിലെയും സമീപ പ്രദേശത്തെയും തൊഴിലുറപ്പ് പ്രവൃത്തികൾ രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story