Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 5:28 AM IST Updated On
date_range 12 Aug 2020 5:28 AM ISTതലക്കാവേരി അപകടം: പൂജാരിയുടെ മൃതദേഹം കണ്ടെടുത്തു
text_fieldsbookmark_border
ബംഗളൂരു: കുടകിലെ തലക്കാവേരി ബാഗമണ്ഡലയിൽ മണ്ണിടിച്ചിലിൽപെട്ട പൂജാരിയുടെ മൃതദേഹം കണ്ടെടുത്തു. തലക്കാവേരി ശ്രീകാവേരി ക്ഷേത്രത്തിലെ പൂജാരി ടി.എസ്. നാരായണ ആചാറി(70)ൻെറ മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് കണ്ടെത്തിയത്. ആഗസ്റ്റ് ആറിന് പുലർച്ചയുണ്ടായ മണ്ണിടിച്ചിലിൽ നാരായണ ആചാറും കുടുംബവുമടക്കം അഞ്ചുപേരെയാണ് കാണാതായത്. ഇതിൽ ആചാറിൻെറ സഹോദരനും തലക്കാവേരി, ബാഗമണ്ഡല ക്ഷേത്രങ്ങളുടെ അഡ്മിനിസ്ട്രേറ്ററുമായ ആനന്ദ തീർഥ സ്വാമി (87)യുടെ മൃതദേഹം രണ്ടു ദിവസം മുമ്പ് ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംയുക്ത തിരച്ചിലിൽ കണ്ടെത്തിയിരുന്നു. നാരായണ ആചാറിൻെറ ഭാര്യ ശാന്ത നാരായണ (68), ക്ഷേത്രത്തിലെ സഹായികളായ രവികിരൺ ഭട്ട്, പവൻ ഭട്ട് എന്നിവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് കുടക് ഡെപ്യൂട്ടി കമീഷണർ ആനീസ് കൺമണി ജോയ് പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ കൂടിയായിരുന്ന ആനന്ദ തീർഥ സ്വാമിയുടെ വേർപാട് കർണാടകയിലെയും പശ്ചിമഘട്ടമേഖലയിലെയും പരിസ്ഥിതി പ്രവർത്തകരെ കൂടി വേദനിപ്പിക്കുന്നതാണ്. കാവേരി നദീ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. പശ്ചിമഘട്ട മേഖലയിലെ കൈയേറ്റങ്ങൾക്കെതിരെയും അദ്ദേഹം പോരാട്ടം നയിച്ചിരുന്നു. ചൊവ്വാഴ്ച കുടകിൽ മഴ കുറഞ്ഞതിനാൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കി. ജില്ലയിൽ 300 വീടുകൾ മഴക്കെടുതിയിലായതായി ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. 616/625 വിധിയോട് മഹേഷിൻെറ പ്രതികാരം ബംഗളൂരു: ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും പടപൊരുതി ബി. മഹേഷ് എന്ന 17കാരൻ എസ്.എസ്.എൽ.സി പരീക്ഷയിൽ നേടിയത് തങ്കത്തിളക്കമേറുന്ന ജയം. കുടുംബം പോറ്റാൻ കെട്ടിട നിർമാണ തൊഴിലും പഠനവും ഒന്നിച്ചു കൊണ്ടുപോയ മഹേഷിൻെറ വിധിയോടുള്ള പ്രതികാരമാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. പരീക്ഷക്ക് അഞ്ചു ദിവസം മുമ്പുമാത്രം കെട്ടിട പണിയിൽനിന്ന് മാറിനിന്ന് മനസ്സിരുത്തി പഠിച്ച് 625ൽ 616 മാർക്കാണ് ഇൗ മിടുക്കൻ നേടിയത്. ബംഗളൂരു ജീവൻഭീമ നഗറിലെ സർക്കാർ സ്കൂൾ വിദ്യാർഥിയാണ് മഹേഷ്. മല്ലേഷ് പാളയയിലെ കെട്ടിട നിർമാണ സ്ഥലത്തെ താൽക്കാലിക കൂരയിലേക്ക് ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ തന്നെ നേരിട്ട് അഭിനന്ദിക്കാനെത്തിയപ്പോൾ മഹേഷിന് ഇരട്ടിസന്തോഷം. ജീവിതഭാരവുമായി ബംഗളൂരുവിലെത്തുന്ന ഏതൊരു കുടിയേറ്റ തൊഴിലാളിയുടെയും മകനെപോലെ ദാരിദ്ര്യം കുടിൽകെട്ടിയ വീട്ടിലിരുന്നാണ് മഹേഷും പഠിച്ചത്. പഠനത്തിൽനിന്ന് പിന്നോട്ടുവലിക്കാൻ പ്രതിബന്ധങ്ങൾ ഏറെയുണ്ടായിട്ടും ചിട്ടയോടെയും ഏകാഗ്രതയോടെയും മിന്നും ജയം സ്വന്തമാക്കിയ മഹേഷ് മറ്റുള്ള വിദ്യാർഥികൾക്ക് മികച്ച മാതൃകയാവുകയാണ്. വടക്കൻ കർണാടകയിലെ യാദ്ഗിറിൽനിന്ന് ഉപജീവനമാർഗം തേടി ബംഗളൂരുവിലേക്ക് കുടിയേറിയതാണ് മഹേഷിൻെറ കുടുംബം. അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ചു. വീട്ടുവേലക്കാരിയായ അമ്മ മല്ലമ്മയും ടെംപോ ൈഡ്രവറായി ജോലിനോക്കുന്ന മൂത്ത സഹോദരനും എട്ടാം ക്ലാസ് വിദ്യാർഥിയായ അനിയനുമടങ്ങുന്നതാണ് കുടുംബം. കെട്ടിട നിർമാണ സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റും ആസ്ബസ്റ്റോസ് പാളികളും ചേർത്ത് തൽക്കാലം തട്ടിക്കൂട്ടിയ താമസസ്ഥലം. ലോക്ഡൗണിന് തൊട്ടുമുമ്പ് മൂത്ത സഹോദരൻ യാദ്ഗിറിലേക്ക് പോയതോടെ മഹേഷിൻെറ കുടുംബം ശരിക്കും വലഞ്ഞു. ലോക്ഡൗൺ കാലത്ത് പണിയില്ലാതായ തങ്ങൾ പട്ടിണിയിൽനിന്ന് രക്ഷപ്പെട്ടത് ബി.ബി.എം.പി നൽകിയ സൗജന്യ റേഷൻ കിറ്റ് കൊണ്ടു മാത്രമായിരുന്നെന്ന് മഹേഷ് പറയുന്നു. സ്കൂളിലെ സാഹചര്യവും വ്യത്യസ്തമല്ല. കന്നടക്കും ഹിന്ദിക്കും സ്ഥിരം അധ്യാപകർ പോലും ഇൗ സ്കൂളിലില്ല. മറ്റു ടീച്ചർമാരുടെ സഹായത്തോടെ വിദ്യാർഥികൾ സ്വന്തമായാണ് പല വിഷയങ്ങളും പഠിച്ചിരുന്നത്. പ്രയാസമുള്ള പാഠഭാഗങ്ങൾക്കാണ് താൻ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകിയത്. 90 ശതമാനം മാർക്കാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും മികച്ച ജയം നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും മഹേഷ് പറഞ്ഞു. പി.യു.സിയിൽ സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ച് ഭാവിയിൽ അധ്യാപകനാവാനാണ് ആഗ്രഹമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് വ്യക്തമാക്കിയ മഹേഷ്, എല്ലാ സർക്കാർ വിദ്യാലയങ്ങളിലും ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്ന അഭ്യർഥനയും മന്ത്രിക്കു മുന്നിൽവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story