Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോട്​ മണ്ണിട്ട്​...

തോട്​ മണ്ണിട്ട്​ നികത്തി; മാടായിപ്പൊയിലിൽ വെള്ളക്കെട്ട്​

text_fields
bookmark_border
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും മാടായിപ്പൊയിലിൽ വെള്ളംകെട്ടിനിൽക്കുകയാണ്. സമീപത്തെ ഓർഗാനിക്​ കൃഷി കേന്ദ്രമടക്കം വെള്ളത്തിലാണ്. കീടങ്ങളിൽനിന്ന് കൃഷിയെ സംരക്ഷിക്കുന്ന സംവിധാനവും വെള്ളക്കെട്ട് മൂലം തകരാറിലാവും. ഇക്കാരണത്താൽ വർഷകാലത്തിന് ശേഷം കൃഷിയിറക്കാൻ ബുദ്ധിമുട്ടാകും. മാടായിപ്പൊയിലിൽ വെള്ളം ഒഴിവാകാൻ തോട് സംവിധാനമുണ്ടായിരുന്നു. സമീപം സ്വകാര്യ വ്യക്തികൾ താഴ്ഭാഗത്ത് മണ്ണിട്ട് നികത്തിയതോടെ ഇത്​ തടസ്സപ്പെട്ടു. മണ്ണ് നീക്കി തോടിലൂടെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം ശക്തമാണ്​. പരാതിയെ തുടർന്ന് സംഭവ പ്രദേശം സ്പെഷൽ വില്ലേജ് ഓഫിസർ അഗസ്​റ്റിൻ സന്ദർശിച്ചു. ഈസ്​റ്റ്​ ചേന്ദമംഗല്ലൂർ മാടായിപ്പൊയിലിലെ ഏഴ് വീടുകൾക്ക് ചുറ്റും ഒഴുകിപ്പോകാതെ കെട്ടിനിൽക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story