Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTഇറങ്ങാൻ മടിച്ച് പ്രളയജലം
text_fieldsbookmark_border
മാവൂർ: മൂന്നു ദിവസമായി തുടരുന്ന വെള്ളപ്പൊക്കം പുഴയോര പ്രദേശങ്ങളെ ദുരിതത്തിലാക്കുന്നു. കൂടിയും കുറഞ്ഞുമുള്ള വെള്ളപ്പൊക്ക നിരപ്പ് തീർത്തും ഒഴിഞ്ഞുപോകാതിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചാലിയാറും ചെറുപുഴയും ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. മാവൂരിലെ 300 ലേറെ വീടുകളിൽ വെള്ളം കയറിയതായാണ് കണക്ക്. രക്ഷാപ്രവർത്തനങ്ങൾക്ക് പുതിയാപ്പയിൽനിന്നുള്ള സീ റസ്ക്യൂ ടീമും രണ്ട് ബോട്ടും മാവൂർ പഞ്ചായത്ത് ദുരന്തനിവാരണ സേനയും പ്രാദേശിക സന്നദ്ധ പ്രവർത്തകരും നേതൃത്വം നൽകുന്നു. നിലവിൽ മാവൂർ ഗ്രാമപഞ്ചായത്തിൽ വളയന്നൂർ സ്കൂൾ, തെങ്ങിലക്കടവ് കാൻസർ സൻെറർ, മേച്ചേരിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാവൂർ ഗവ. യു.പി സ്കൂൾ, കച്ചേരിക്കുന്ന് അംഗൻവാടി, മുഴാപാലം മദ്റസ എന്നിവിടങ്ങളിൽ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് കലക്‌ടർ സാംബശിവറാവു സ്ഥലം സന്ദർശിച്ചിരുന്നു. കുറ്റിക്കടവ്, കുനിയൻകടവ്, ആയംകുളം, തെങ്ങിലക്കടവ്, പള്ളിയോൾ, മാവൂർ പാടം പരിസരം, കൽപള്ളി, കച്ചേരിക്കുന്ന്, കണ്ണിപറമ്പ്, കച്ചേരിക്കുന്ന്, പാറമ്മൽ ഭാഗങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. കോഴിക്കോട്-ഊട്ടി ഹ്രസ്വദൂര പാതയുടെ ഭാഗമായ മാവൂർ-കൂളിമാട് റോഡിൽ വെള്ളം കയറിയതോടെ ഈ റോഡ് വെള്ളിയാഴ്ച രാവിലെയോടെ അടച്ചു. ചെറൂപ്പ-ഊർക്കടവ്, മാവൂർ -കണ്ണിപ്പറമ്പ്-കുന്ദമംഗലം, ചെറൂപ്പ - കുറ്റിക്കടവ്-കുന്ദമംഗലം, കുറ്റിക്കടവ്-കോഴിക്കോട്, മാവൂർ-മണന്തലക്കടവ്, കൽപ്പള്ളി-ആയംകുളം, തെങ്ങിലക്കടവ്-ആയംകുളം, തെങ്ങിലക്കടവ്-കണ്ണിപ്പറമ്പ് തുടങ്ങിയ റോഡുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ശനിയാഴ്ച വൈകീേട്ടാടെ ചാലിയാറിൽ ജലനിരപ്പ് അൽപം കുറഞ്ഞിട്ടുണ്ട്. ചെറുപുഴയിലും അൽപാൽപമായി കുറയുന്നുണ്ട്. എന്നാൽ, ശനിയാഴ്ച ഉച്ചക്കുശേഷം ഇടമുറിയാതെ മഴ െപയ്യുന്നത് ഭീതി വർധിപ്പിക്കുന്നുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story