Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കണ്ണൂർ: വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള നാഷനല്‍ ന്യൂട്രിമിഷന്‍ സമ്പുഷ്ട കേരളം പദ്ധതിയില്‍ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് . ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഗവ. അംഗീകൃത പദ്ധതികളില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 21 -35. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 15ന് വൈകീട്ട് അഞ്ചിനകം പ്രോഗ്രാം ഓഫിസര്‍, ജില്ലതല ഐ.സി.ഡി.എസ് സെല്‍, സിവില്‍ സ്റ്റേഷന്, എഫ് ബ്ലോക്ക്, കണ്ണൂര്‍ രണ്ട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700707. ..............................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story