Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ആഗസ്​റ്റ്'...

'ആഗസ്​റ്റ്' ദുരന്തത്തിൽ വിറങ്ങലിച്ച്​ ​തോരഗ്രാമം

text_fields
bookmark_border
വിരാജ്​പേട്ട്​: വിരാജ്​പേട്ടക്കടുത്ത തോരഗ്രാമത്തെ നടുക്കിയ പ്രകൃതിദുരന്തം നടന്നിട്ട്​ ഒരുവർഷം തികയുന്നു. കഴിഞ്ഞവർഷം ആഗസ്​റ്റ്​ ഒമ്പതിന്​ കനത്തമഴയിൽ​ തോരയിലെ കൊറത്തിക്കാട്​ കുന്നി​ൻെറ ഒരുവശം ഇടിഞ്ഞുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പതുപേരാണ്​ മണ്ണിനടിയിൽപെട്ടത്​​. ചെറുകിട കൃഷിക്കാരനും വ്യാപാരിയുമായ പ്രഭുകുമാർ ഭട്ടി​ൻെറ മാതാവും ഭാര്യയും കുട്ടികളും അടങ്ങുന്ന നാലംഗ കുടുംബവും തോട്ടം ജീവനക്കാരനായ വി. പര​മേശ്വരയുടെ ഭാര്യയും മകളും തൊട്ടടുത്ത കാപ്പി എസ്​റ്റേറ്റിലെ തൊഴിലാളികളായ ശങ്കര, അപ്പു, ലീല എന്നിവരുമാണ്​ മണ്ണിനടിയിൽപെട്ടത്​​. ദിവസങ്ങളോളം നടത്തിയ തിരച്ചിലിൽ ഇവരിൽ നാലുപേരുടെ മൃതദേഹങ്ങൾ മാത്രമാണ്​ ലഭിച്ചത്​. അന്നേദിവസം തന്നെയാണ്​ ബാഗമണ്ഡലക്കടുത്ത കോറങ്കാലയിൽ അഞ്ചുപേർ മണ്ണിടിഞ്ഞ്​ മരിച്ചത്​. ഇത്തവണയും ആഗസ്​റ്റിൽ പ്രകൃതിദുരന്തം ആവർത്തിക്കു​​േമ്പാൾ കുടക്​ നിവാസികൾ ആശങ്കയിലാണ്​​. വ്യാഴാഴ്​ച ബാഗമണ്ഡലക്കടുത്ത തല​ക്കാവേരിക്കടുത്ത്​ ബ്രഹ്​മഗിരി മലയിടിഞ്ഞ്​ ക്ഷേ​ത്രത്തിലെ പ്രധാന പൂജാരി നാരായണ ആചാരിയും നാലുപേരും മണ്ണിനടിയിലായിരുന്നു. രണ്ടുദിവത്തെ തുടർച്ചയായ തിരച്ചിലിനൊടുവിൽ ആചാരയുടെ മൂത്ത സഹോദരൻ ആനന്ദ തീർഥ (86)യുടെ മൃതദേഹം ശനിയാഴ്​ച കണ്ടെത്തി. 2018 ആഗസ്​റ്റിൽ മടിക്കേരിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 20 ഒാളം പേർക്കാണ്​ ജീവൻ നഷ്​ട​​പ്പെട്ടത്​. വർഷങ്ങൾക്ക്​ മുമ്പുവരെ പ്രകൃതിദുരന്തം കേട്ടറിഞ്ഞ്​ മാത്രം പരിചയമുള്ള കുടക്​ നിവാസികളെ സംബന്ധിച്ചിടത്തോളം 'ആഗസ്​റ്റ്​' ദുരന്തം സമ്മാനിക്കുന്ന മാസമായിരിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story