Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമകൻ ആത്മഹത്യ ചെയ്തതിൽ...

മകൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി

text_fields
bookmark_border
ഇരിക്കൂർ: വിദേശത്തുനിന്നെത്തിയ . കല്യാട് സിബ്ഗ കോളജിന് സമീപം നീലക്കുളത്തെ മഞ്ഞേരി ഹൗസിൽ രവീന്ദ്രനാണ്​ (57) മരിച്ചത്. രവീന്ദ്ര​ൻെറ മകൻ വിനീത് (28) കഴിഞ്ഞ ദിവസം സാനിറ്റൈസർ കുടിച്ച്​ ആത്മഹത്യ ചെയ്തിരുന്നു. ജനുവരി ആദ്യവാരം വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിനെ ഈ മാസം മൂന്നിനാണ് സാനിറ്റൈസർ കുടിച്ച് അവശനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിനീത് കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ്​ മരിച്ചത്​. മരണ വിവരം അറിഞ്ഞതുമുതൽ രവീന്ദ്രൻ കടുത്ത മനോവിഷമത്തിലായിരുന്നു. ഇന്നലെ പശുവിനെ അഴിക്കാൻ വീട്ടുപറമ്പിലേക്കുപോയ രവീന്ദ്രൻ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിനീതി​ൻെറ മൃതദേഹം കോവിഡ് പരിശോധന പൂർത്തിയാക്കി ഇന്ന് കണ്ണൂർ ജില്ല ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തും. രവീന്ദ്ര​ൻെറ മൃതദേഹം പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തും. തുടർന്ന് ഇരുവരെയും ഇന്ന് കല്യാ​െട്ട വീട്ടുവളപ്പിൽ സംസ്കരിക്കും. കാണിയേരി കുഞ്ഞിരാമൻ നമ്പ്യാരുടെയും മഞ്ഞേരി ദേവകിയമ്മയുടെയും മകനാണ് രവീന്ദ്രൻ. തങ്കമണിയാണ് രവീന്ദ്ര​ൻെറ ഭാര്യ. മറ്റു മക്കൾ: രഞ്ജിത്ത്, ഗ്രീഷ്മ. സഹോദരങ്ങൾ: ഓമന (കുന്നോത്ത്), ശോഭന (തില്ലങ്കേരി), അനിത (മാമാനത്തമ്പലം), ബിന്ദു (കലക്​ഷൻ ഏജൻറ്), പ്രകാശൻ (ഗൾഫ്). സാനിറ്റൈസർ കുടിച്ച് ആത്മഹത്യ ചെയ്ത വിനീത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story