Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTമകളുടെ വിവാഹം കാണാനാകാതെ രാജീവൻ
text_fieldsbookmark_border
ബാലുശ്ശേരി: രാജീവൻ യാത്രയായത് നിശ്ചയിച്ചുറപ്പിച്ച മകളുടെ വിവാഹത്തിൽ പങ്കുകൊള്ളാനാകാതെ. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ബാലുശ്ശേരി കോക്കല്ലൂർ തത്തമ്പത്ത് മുരിയൻകുളങ്ങര താമസിക്കുന്ന ചേരിക്കാപറമ്പിൽ രാജീവൻ (61) നാട്ടിലേക്ക് പുറപ്പെട്ടത് ഇളയ മകളുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടത്താൻകൂടിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇളയ മകൾ അനുശ്രീ രാജീവൻെറ വിവാഹ നിശ്ചയത്തിനു വേണ്ടിയാണ് 10 ദിവസത്തെ അവധിക്ക് രാജീവൻ അവസാനമായി നാട്ടിൽ വന്നത്. കൊയിലാണ്ടി സ്വദേശി സജയുമായി സെപ്റ്റംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. ദുബൈയിൽ കോഴിക്കോട് സ്വദേശി നടത്തുന്ന ഓട്ടോമൊബെൽ സർവിസ് ഗ്യാരേജിൽ കഴിഞ്ഞ 30 വർഷക്കാലത്തിലധികമായി രാജീവൻ ജോലി ചെയ്തുവരുകയാണ്. കോവിഡ് ഭീതിയിൽനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ട് നാട്ടിലെത്താനുള്ള തിടുക്കത്തിലായിരുന്നു രാജീവൻ. നാട്ടിലേക്ക് വരുന്നതറിഞ്ഞ് ക്വാറൻറീനിൽ കഴിയാനായി പ്രത്യേക സൗകര്യവും വീട്ടുകാർ തയാറാക്കിയിരുന്നു. ദുബൈ വിമാനത്താവളത്തിൽനിന്ന് മകളുടെ പ്രതിശ്രുത വരൻെറ പിതാവിനെ ഫോണിൽ വിളിച്ച് എല്ലാം ഒ.കെയാണെന്ന് പറഞ്ഞെങ്കിലും നാട്ടിൽ എത്തിയെന്ന സന്ദേശം നൽകാൻ രാജീവന് കഴിഞ്ഞില്ല. നേരത്തെ വിവാഹം കഴിഞ്ഞ മൂത്ത മകൾ ഐശ്വര്യ രശ്മി സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. ഇരട്ടകളായ അരവിന്ദ് രാജ് എൻജിനീയറിങ് പൂർത്തിയാക്കി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ തത്തമ്പത്തെ മുരിയൻകുളങ്ങര വീട്ടിലെത്തിച്ച മൃതദേഹം തറവാടുവീടായ ചേരിക്കാപറമ്പിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. ചുരുക്കം ചില ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story