Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTടേബ്ള്‍ ടോപ്പിെൻറ പേരില്‍ ചിറകരിയാന്‍ ശ്രമം
text_fieldsbookmark_border
ടേബ്ള്‍ ടോപ്പിൻെറ പേരില്‍ ചിറകരിയാന്‍ ശ്രമം കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടത്തിന് കാരണം ടേബ്ള്‍ ടോപ് റണ്വേയാണെന്ന രീതിയില്‍ അനാവശ്യ ആക്ഷേപങ്ങള്‍ വ്യാപകമാകുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ ടേബ്ള്‍ ടോപ് റണ്‍വേയെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. റണ്‍വേയും പിന്നിട്ട ശേഷം താഴ്ചയുള്ളതിനാല്‍ അപകടമുണ്ടായെന്ന പ്രചാരണവും ശക്തമാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി. സി.ജി. സി. എ) വ്യോമയാന മന്ത്രിയുമടക്കം മോശം കാലാവസ്ഥയാണ് പ്രാഥമിക കാരണമെന്ന് വ്യക്തമാക്കുമ്പോഴും കരിപ്പൂരില്‍ അപകടസാധ്യത ഏറെയാണെന്ന ധ്വനിയുണര്ത്തുന്നതാണ് ദേശീയ മാധ്യമങ്ങളുടെ ആക്ഷേപം. കരിപ്പൂരിൻെറ ചിറകരിയാനുള്ള ശ്രമമാണിതെന്നും സൂചനയുണ്ട്. പൈലറ്റിൻെറ പിഴവാണ് കാരണമെന്ന അഭിപ്രായങ്ങളും ശക്തിപ്രാപിക്കുന്നുണ്ട്. ഇന്ത്യയില്‍ കുന്നിനിടയിലെ ടേബ്ള്‍ ടോപ് റണ്‍വേയുള്ള വിമാനത്താവളങ്ങള്‍ അഞ്ചെണ്ണം മാത്രമാണുള്ളത്. കരിപ്പൂരിന് പുറമേ, മംഗലാപുരത്തും മിസോറമിലെ ലെംഗ്പുയിലും ഹിമാചല്‍ പ്രദേശിലെ ഷിംലയിലും കുല്ലുവിലും സിക്കിമിലെ പക്യോംഗിലുമാണ് മറ്റുള്ളവ. മംഗലാപുരത്ത് പത്ത് വര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ വിമാനം കത്തിയമര്‍ന്നതാണ് ടേബ്ൾ ടോപ്പിൻെറ 'ഭീകരത'ക്ക് ഉദാഹരണമായി പറയുന്നത്. എന്നാല്‍, സെര്‍ബിയക്കാരനായ പൈലറ്റിൻെറ പിഴകളും മംഗലാപുരം ദുരന്തത്തിന് കാരണമായിരുന്നു. സെര്‍ബിയക്കാരനായ പൈലറ്റിന് ഇംഗ്ലീഷ് ഭാഷയില്‍ കാര്യമായ പ്രാവീണ്യമില്ലാത്തതും മംഗലാപുരം ദുരന്തത്തിന് കാരണമായതായി സിവില്‍ ഏവിയേഷന്‍ മുന്‍ ഡയറക്ടര്‍ ജനറലും മുന്‍ ചീഫ് സെക്രട്ടറിയുമായ ഇ.കെ. ഭരത് ഭൂഷണ് 'മാധ്യമ'ത്തോട് പറഞ്ഞു. ടേബ്ൾ ടോപ് റണ്‍വേകള്‍ സുരക്ഷിതമല്ലെന്ന് പറയാനാവില്ല. ലോകത്ത് പലയിടത്തുമുണ്ട്. 'പ്രത്യേകം ശ്രദ്ധ വേണ്ടി കുട്ടി'യാണ്' ഇത്തരം റണ്‍വേകള്‍. കരിപ്പൂരിലെ അപകടത്തിന് ടേബ്ൾ ടോപ് റണ്‍വേയെ കുറ്റംപറയാനാവില്ല. എയര്‍ ട്രാഫിക് കണ്ട്രോള്, പൈലറ്റ് എന്നിവരുടെ പിഴവാണോ എന്നുള്ള കാര്യമടക്കം അന്വേഷണത്തിലൂടെ പുറത്തുവരാനുണ്ട്. കരിപ്പൂരിലെ റണ്‍വേയും കടന്നുള്ള റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ ( റീസ) 240 മീറ്ററായി നീട്ടിയതാണ്. അതേസമയം, റണ്‍വേ വികസനത്തിന് പലരും എതിര്പ്പുയര്ത്തുന്നുണ്ടെന്ന് വിമാനത്താവളം ആരംഭിച്ച സമയത്ത് മലപ്പുറം ജില്ല കലക്ടറായ ഭരത് ഭൂഷണ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story