Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവസാന നോക്കും...

അവസാന നോക്കും അനുവദിക്കാതെ കോവിഡ്​

text_fields
bookmark_border
അവസാന നോക്കും അനുവദിക്കാതെ കോവിഡ്​ കോഴിക്കോട്​: പി.പി.ഇ കിറ്റ്​ ധരിച്ച്​ മോർച്ചറി വരാന്തയിൽ മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ്​ സുനിതക്ക്​ ഭർത്താവിനെ ഒരു നോക്ക്​ കാണാനായത്​. മെഡിക്കൽ കോളജ്​ മോർച്ചറിക്കുള്ളി​െല വരാന്തയിൽ വെച്ചായിരുന്നു ആ കാഴ്​ച​. ഒന്നു കെട്ടിപ്പിടിച്ച്​ കരയാൻ പോലുമാകാത്തതിനാൽ സുനിത തളർന്നുപോയി. ഒരു വർഷം കാത്തിരുന്നശേഷം വന്ന ഭർത്താവ്​​ ഇനിയൊരിക്കലും കാണാനാകാത്ത വിധം തന്നെ വിട്ടുപോയെന്ന്​ അവർക്ക്​ ഇനിയും വിശ്വസിക്കാനായിട്ടില്ല. വിമാനാപകടത്തിൽ മരിച്ച സുധീർ വാരിയത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനാലാണ്​ ഭാര്യയെയും ബന്ധുക്കളെയും അകറ്റി നിർത്തിയത്​. പി.പി.ഇ കിറ്റ്​ ധരിച്ചുകൊണ്ട്​ ഭാര്യക്കും ഭാര്യാസഹോദരിക്കും മാത്രമാണ്​ മൃതദേഹം കാണാൻ അവസരം ലഭിച്ചത്​. സുധീറിന്​ കഴിഞ്ഞ മേയിൽ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നെന്നും പിന്നീട്​ മാറിയതാണെന്നും ബന്ധുക്കൾ പറയുന്നു. ആദ്യം രോഗം വന്ന്​ മാറിയതുകൊണ്ടാണ്​ പിന്നീട്​ നടത്തിയ പരിശോധനയിൽ പോസിറ്റിവ്​ കാണിക്കുന്നതെന്നും ബന്ധുക്കൾ പറയുന്നു. നേരത്തെ രോഗം മാറിയതി​ൻെറ സർട്ടിഫിക്കറ്റുകൾ ദുബൈയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട്​ വാങ്ങിയ ശേഷം ആശുപത്രി അധികൃതർക്ക്​ കൈമാറി. എന്നാൽ രോഗം പിന്നീടും വരാൻ സാധ്യതയുണ്ടെന്നും അതിനാൽ കോവിഡ്​ പ്രോ​ട്ടോക്കോൾ പ്രകാരം മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്നും അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു. തുടർന്ന്​ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടാണ്​ ഭാര്യക്ക്​ കാണാൻ അവസരമൊരുക്കിയത്​. പത്തു വർഷമായി ദുബൈയിലെ ഓയിൽ കമ്പനിയിൽ അക്കൗണ്ട്​​ ഓഫിസറാണ്​​ സുധീർ. മാങ്കാവാണ്​ സ്വദേശം. ഭാര്യവീടായ വളാ​േഞ്ചരിയിൽ സ്വന്തം വീടുവെച്ച്​ താമസിക്കുകയാണ്​. ശ്രേയ മേനോൻ, ആദിത്യനാഥ്​ മേനോൻ എന്നിവരാണ്​ മക്കൾ. മാതാവ്​: വിമല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story