Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജിൽ കൂട്ട...

മെഡിക്കൽ കോളജിൽ കൂട്ട പോസ്​റ്റ്​മോർട്ടം

text_fields
bookmark_border
കോഴിക്കോട്​: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച 18 പേരുടെയും മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തി. അതിൽ 15 മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുനൽകി. കോഴിക്കോ​ട്ടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളിൽ മരിച്ച എല്ലാവരുടെയും മൃതദേഹം രാവിലെതന്നെ മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ചിരുന്നു. കരിപ്പൂർ പൊലീസ്​ മെഡിക്കൽ കോളജി​െലത്തിയാണ്​ ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കിയത്​. പാലക്കാട് ചളവറ മുണ്ടക്കോട്ടുകൊറുശ്ശി സ്വദേശി വട്ടപ്പറമ്പിൽ വി.പി. മുഹമ്മദ് റിയാസിൻെറ (24)​ മൃതദേഹമാണ്​ ആദ്യം പോസ്​റ്റ്​മോർട്ടം പൂർത്തിയാക്കി 11.45ഒാടെ ബന്ധുക്കൾക്ക്​ വിട്ടുനൽകിയത്​. തൊട്ടുപിറകെ എടപ്പാൾ കൊളോളമണ്ണ കുന്നത്തേല്‍ ഹൗസിൽ കെ.വി. ലൈലാബിയുടെ (51) മൃതദേഹം വിട്ടുനൽകി. പിറകെ ഓരോരുത്തരുടെയും മൃതദേഹങ്ങൾ വിട്ടുനൽകി. വിമാനത്തി​ൻെറ ​ൈപലറ്റ്​ ക്യാപ്റ്റന്‍ ദീപക് ബസന്ത് സാഠെ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുടെ മൃതദേഹം എംബാം ചെയ്​തു. അഖിലേഷി​ൻെറ മൃതദേഹം ഡൽഹിയിലേക്ക്​ കൊണ്ടുപോകുന്നതിനായി ​െകാച്ചിയിലേക്ക്​ മാറ്റി. എയർ ഇന്ത്യ അധികൃതർ ഇവരുടെ മൃതദേഹം ഏറ്റുവാങ്ങും. കോവിഡ്​ പോസിറ്റിവായ മലപ്പുറം വളാഞ്ചേരി കൊളമംഗലം സ്വദേശി സുധീര്‍ വാരിയത്തി​ൻെറ (45) മൃതദേഹം കോവിഡ്​ പ്രോ​ട്ടോക്കോൾ പ്രകാരം മാവൂർ റോഡ്​ ഇലക്​ട്രിക്​ ശ്​മശാനത്തിൽ സംസ്​കരിക്കുകയും ചെയ്​തു. ഫൊറൻസിക്​ വിഭാഗം മേധാവി ഡോ. പ്രസന്ന​ൻെറ നേതൃത്വത്തിൽ 12 ഡോക്​ടർമാരടങ്ങുന്ന മുഴുവൻ ജീവനക്കാരും പോസ്​റ്റ്​മോർട്ടത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story