Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവി​​െൻറ മൃതദേഹം...

യുവാവി​​െൻറ മൃതദേഹം കോവിഡ് ചട്ടപ്രകാരം ബുധനാഴ്​ച ഖബറടക്കി

text_fields
bookmark_border
യുവാവി​​ൻെറ മൃതദേഹം കോവിഡ് ചട്ടപ്രകാരം ബുധനാഴ്​ച ഖബറടക്കി കൊടുവള്ളി: കോവിഡ് ചികിത്സയിലിരിക്കെ മരിച്ച യുവാവി​​ൻെറ മൃതദേഹം കോവിഡ് ചട്ടപ്രകാരം ബുധനാഴ്​ച ഖബറടക്കി. പെരിയാംതോട് കുന്നുമ്മൽ അബ്​ദുൽ റസാഖി​ൻെറ മകൻ സാബിത്തി​ൻെറ (26) മൃതദേഹമാണ്​ കൊടുവള്ളി മഹല്ല് ജുമാ മസ്​ജിദ് ഖബർസ്ഥാനിൽ വൈകീട്ട്​ മൂന്നോടെ ഖബറടക്കിയത്. കൊടുവള്ളിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്​തുവരുന്നതിനിടെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് നാലുമാസം മുമ്പാണ് സാബിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്​ച രാവിലെയാണ് സാബിത്ത്​ മരിച്ചത്. പള്ളിയുടെ പിൻവശത്തോട് ചേർന്ന് 30 മീറ്റർ അകലത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകമായി ഖബർ ഒരുക്കിയത്. ജില്ല ഹെൽത്ത്‌ ഓഫിസർ ഡോ. ഗോപകുമാറി​ൻെറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്​ച രാവിലെ കൊടുവള്ളിയിൽ എത്തുകയും സ്ഥലം പരിശോധിക്കുകയും പള്ളി കമ്മിറ്റി ഭാരവാഹികളുമായി സംസാരിക്കുകയും ചെയ്​തശേഷമാണ് ഖബറടക്കാനുള്ള അനുമതി നൽകിയത്. സ്വയം സന്നദ്ധരായ കെ.വി. നൗഷാദ്, ആർ.സി. ജംഷീർ, എം.പി ഷഹബാസ്, വി.കെ. ബിച്ചുണ്ണി, സാലിഹ് തങ്ങൾ, പി. സിദ്ദീഖ്, എം.പി. ഷംസു, എം. ശമ്മാസ്, കെ.വി. ബാസിത്, റഹീസ്, ടി. ജംഷീർ, ഒ.പി. സലീം എന്നിവരുടെ നേതൃത്വത്തിലാണ് ഖബറിടം ഒരുക്കിയത്. കോർപറേഷൻ ജീവനക്കാരായ സി.കെ. വത്സൻ, ഷമീർ, ഡെയ്‌സൺ, രാധാകൃഷ്​ണൻ, നാട്ടുകാരായ സക്കീർ, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്കം പൂർത്തീകരിച്ചത്. കൊടുവള്ളി സി.എച്ച്.സി ജെ.എച്ച്.ഐമാരായ പ്രസാദ്, ജിബി, ഷാജി, നഗരസഭ എച്ച്.ഐ-ഇൻ-ചാർജ് സജി, നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ്, കൗൺസിലർമാരായ ഇ.സി. മുഹമ്മദ്‌, ഒ.പി. റസാഖ്, വാർഡ് ആർ.ആർ.ടി അബ്​ദുൽ മജീദ് കരിമ്പ, പള്ളി കമ്മിറ്റി സെക്രട്ടറി എൻ.വി. ആലിഹാജി എന്നിവർ സംബന്ധിച്ചു. സാബിത്തി​ൻെറ ബന്ധുക്കൾ പരിസരത്തെ സ്വകാര്യ കെട്ടിടത്തി​ൻെറ മുകളിൽനിന്നാണ് ഖബറടക്ക ചടങ്ങുകൾ വീക്ഷിച്ചത്. തുടർന്ന് അഞ്ച് ബന്ധുക്കൾ ചേർന്ന് മയ്യിത്ത് നമസ്​കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story