Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTകൂടരഞ്ഞിയിൽ ആരോഗ്യ പ്രവർത്തകക്ക് കോവിഡ്
text_fieldsbookmark_border
തിരുവമ്പാടി: കൂടരഞ്ഞി സ്വദേശിയായ ആരോഗ്യ പ്രവർത്തകക്ക് (27) കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഇവർക്ക് കൂടരഞ്ഞിയിൽ സമ്പർക്കമില്ലാത്തതിനാൽ രോഗവ്യാപന ഭീഷണിയില്ല. കൂടരഞ്ഞിയിൽ ഇതുവരെ ഒമ്പതു പേർക്കാണ് രോഗം ബാധിച്ചത്. മൂന്നു പേർക്ക് ഭേദമായി. പാമ്പിഴഞ്ഞപാറ കണ്ടെയ്‌ൻമൻെറ് മേഖല തിരുവമ്പാടി: പഞ്ചായത്തിലെ പാമ്പിഴഞ്ഞ പാറ (വാർഡ് എട്ട്) കണ്ടെയ്ൻമൻെറ് മേഖലയായി. ചവലപ്പാറയിൽ 15 കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പഞ്ചായത്തിൽ ബുധനാഴ്ച അഞ്ചു പേരെ പി.സി.ആർ പരിശോധനക്ക് വിധേയമാക്കി. സമ്പർക്ക വ്യാപന ആശങ്കക്കിടെ ഇരു വഴിഞ്ഞി റെസ്ക്യൂ ടീം വിവിധ പ്രദേശങ്ങളിൽ അണു നശീകരണം നടത്തി. ഫിറോസ് ഖാൻ , പ്രജീഷ് ഡാഡു, പി.എം .നിസാർ , പി.എ.അസ്ലം, റാഷിദ്, ജിമ്മി ജോസഫ്, രൂപേഷ്, അഷറഫ്, റംഷാദ്, അമീൻ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം വളൻറിയർമാർ നേതൃത്വം നൽകി. * Thiru 1 Re : തിരുവമ്പാടിയിൽ ഇരുവഴിഞ്ഞി റെസ്ക്യു ടീം അണു നശീകരണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story