Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവില്ലേജ് ഓഫിസറുടെ...

വില്ലേജ് ഓഫിസറുടെ സ്ഥലംമാറ്റം പിൻവലിക്കണം –ബി.ജെ.പി

text_fields
bookmark_border
ഓമശ്ശേരി: കൂടത്തായി വില്ലേജ് ഓഫിസർ ഷിജുവിനെ സ്ഥലംമാറ്റിയ റവന്യൂ അധികൃതരുടെ നടപടി പിൻവലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസ് ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ഓഫിസാക്കി മാറ്റിയ ഓഫിസറാണ്​ അദ്ദേഹം. പാവപ്പെട്ടവരുടെയും കർഷകരുടെയും സഹായിയായി പ്രവർത്തിക്കുകയും പ്രളയക്കെടുതിയിൽ മുന്നിൽനിന്ന് പ്രവർത്തിക്കുകയും കോവിഡ് പ്രതിരോധത്തിന് രംഗത്തിറങ്ങുകയും ചെയ്​ത ഓഫിസറെ മഴക്കെടുതി സമയത്ത് സ്ഥലംമാറ്റിയതിനെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കലക്ടർ, എം.എൽ.എ, റവന്യൂ അധികാരികൾ എന്നിവർക്ക് പരാതി കൊടുക്കാനും തീരുമാനിച്ചു. കെ. ബാലൻ അധ്യക്ഷതവഹിച്ചു. വി. ദേവദാസൻ, വിജയകുമാർ, ദിജേഷ്, വേലായുധൻ നായർ, കൃഷ്ണൻകുട്ടി, ഉദയകുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story