Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴയിലും കാറ്റിലും...

മഴയിലും കാറ്റിലും പ്ലാവ് വീണ് വീട് തകര്‍ന്നു

text_fields
bookmark_border
പേരാമ്പ്ര: ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും പ്ലാവ് വീണ് വീട് തകര്‍ന്നു. കായണ്ണ പഞ്ചായത്തിലെ മണികുലുക്കിയില്‍ പ്രദേശത്താണ് നിരവധി മരങ്ങള്‍ കടപുഴകി വീടിന് കേടുപാടും കൃഷിനാശവും സംഭവിച്ചത്. മണികുലുക്കിയില്‍ കേളോത്ത് സുധീഷി​ൻെറ വീടിനു മുകളിലേക്ക് പിന്‍വശത്തുള്ള പ്ലാവ് പൊട്ടിവീണ് ഓടുമേഞ്ഞ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. പ്ലാത്തോട്ടത്തില്‍ മോളിയുടെ വീടിനോട് ചേര്‍ന്ന വിറകുപുര തെങ്ങു വീണ് തകര്‍ന്നു. മുയിപ്പോത്ത് സ്വദേശിയായ തുരുത്തിയില്‍ അച്യുതന്‍ നായരുടെ ഉടമസ്ഥതയിലുള്ള പറമ്പിലും നിരവധി പ്ലാവുകളും തെങ്ങ്, കമുക്​ എന്നിവയും കാറ്റില്‍ നശിച്ചു. സമീപത്തെ മിക്ക വീടുകളിലേയും കൃഷിയിടങ്ങളില്‍ വാഴ, മരച്ചീനി, മറ്റ് ഇടവിളകള്‍ എന്നിവ കാറ്റില്‍ നശിച്ചു. ആയിരക്കണക്കിന് രൂപയുടെ നഷ്​ടം കണക്കാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story