Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണം കിറ്റുകളിലെ...

ഓണം കിറ്റുകളിലെ ചെറുപയർ ഭക്ഷ്യയോഗ്യമല്ലാത്തവ

text_fields
bookmark_border
കൊയിലാണ്ടി: താലൂക്കിലെ റേഷൻ കാർഡ് ഉടമകൾക്ക് ഓണത്തിന്​ വിതരണം ചെയ്യാനുള്ള കിറ്റുകളിലെ ചെറുപയർ ഭക്ഷ്യയോഗ്യമല്ലാത്തവയാണെന്ന്​ പരാതി. സംസ്ഥാന സർക്കാർ സൗജന്യമായാണ് കിറ്റുകൾ നൽകുന്നത്. 500 ഗ്രാം വീതമുള്ളതാണ് ചെറുപയർ. കിലോക്ക്​ 96 രൂപ വിലയുള്ള പ്രീമിയം ചെറുപയറാണ് നൽകേണ്ടതെങ്കിലും താലൂക്കിൽ വിതരണത്തിന് എത്തിച്ചത് കഴിക്കാൻ കൊള്ളാത്തവയാണെന്നാണ് അറിയുന്നത്. മോശം കാലാവസ്ഥ, രോഗം തുടങ്ങിയ കാരണങ്ങളാൽ പാകമാകുന്നതിനു മുമ്പേ ശേഖരിച്ചവയാണ് ഇവ. പൊതുമാർക്കറ്റിൽ ചെലവാകാതെ കെട്ടിക്കിടക്കുന്ന ഇത്തരം ചെറുപയറാണ് ഓണക്കിറ്റ്​ വഴി ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കുന്നതെന്ന ആരോപണമുണ്ട്​. സപ്ലൈകോ, മാവേലി സ്​റ്റേറുകൾ എന്നിവിടങ്ങളിൽ കിറ്റുകൾ തയാറായിവരുകയാണ്. എ.എ.വൈ കാർഡ് ഉടമകൾക്കാണ് ആദ്യം കിറ്റുകൾ വിതരണം ചെയ്യുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story